ഇനി ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ആഘോഷനാളുകള്‍

By Nirmal Balakrishnan

ബാംഗ്ലൂര്‍ യുവാക്കളുടെ ആഘോഷം മലയാളികളുടെ കൂടി ആഘോഷമാകുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗഌര്‍ ഡെയ്‌സ് കേരളത്തിലെ തിയറ്ററുകളില്‍ ആഘോഷമാകുകയാണ്. രാവിലെ മുതല്‍ ചെറുപ്പക്കാര്‍ തിയറ്ററിലേക്ക് ആഘോഷമായി എത്തുന്ന കാഴ്ചയാണ് കേരളത്തിലെങ്ങും. നാലു ഷോ കളിച്ചിരുന്ന തിയറ്ററുളില്‍ തിരക്കുപ്രമാണിച്ച് അഞ്ചു ഷോ വരെ ആദ്യ ദിവസം തന്നെ കളിച്ചു. മുന്‍പ് സൂപ്പര്‍താരങ്ങളുടെ മെഗാ പ്രൊജക്ട് ചിത്രങ്ങള്‍ക്കു ലഭിച്ച സ്വീകരണമാണ് ഇപ്പോള്‍ യുവാക്കളുടെ ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

നിവിന്‍ പോളി, ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍ എന്നിവരാണ് ബാംഗ്ലൂര്‍ ഡെയ്‌സിലെ നായകന്‍മാര്‍. ഇഷാ തല്‍വാര്‍, നസ്‌റിയ നിത്യ മേനോന്‍, പാര്‍വതി എന്നിവരാണ് നായികമാര്‍. പൂര്‍ണമായും ബാംഗഌരില്‍ ചിത്രീകരിച്ചസിനിമ, നാട്ടിന്‍പുറത്തു നിന്ന് ബാംഗ്ലൂരിലെത്തുന്ന ചെറുപ്പക്കാരുടെ പുതിയ ജീവിത ആഘോഷമാണ്. യുവാക്കളുടെ മനസ്സ് കണ്ടറിഞ്ഞ് തയറാക്കിയ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ കമേഴ്‌സ്യല്‍ ചിത്രമാണിത്. ഇതിനു മുന്‍പ് മഞ്ചാടിക്കുരു ആയിരുന്നു ആദ്യ സ്വതന്ത്ര ചിത്രം.

bangalore-days

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിനു തിരക്കഥ എഴുതിയപ്പോഴാണ് അഞ്ജലി മേനോന്‍ മലയാളികള്‍ക്കു ഇഷ്ടപ്പെട്ട സിനിമാ പ്രവര്‍ത്തകയായത്. അന്‍വര്‍ തന്നെയാണ് ഈചിത്രം നിര്‍മിച്ചതും. വനിതാ സംവിധായകയുടെ മലയാളത്തിലെ ആദ്യ മെഗാ പ്രൊജക്ടാണിത്.

മൂന്നു നായകന്‍മാരില്‍ നിവിന്‍ പോളി തന്നെയാണ് സിനിമയില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത്. നാട്ടിന്‍പുറത്തിന്റെ നന്മയുമായി എത്തുന്ന കഥാപാത്രം. അതിനെ നന്നായി അവതരിപ്പിക്കാന്‍ നിവിന്‍ പോളിക്കു സാധിച്ചു. ഫഹദ് ഫാസിലിന് അത്ര വലിയ കഥാപാത്രമൊന്നുമല്ലെങ്കിലും ഉള്ളത് നന്നായി അവതരിപ്പിച്ചു. എല്ലാ താരങ്ങളുടെയും കഴിവ് ഉപയോഗപ്പെടുത്താന്‍ സംവിധായികയ്ക്കു സാധിച്ചു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.

കോളജുകള്‍ തുറക്കുന്നതോടെ ബാംഗ്ലൂര്‍ ഡെയ്‌സിന് ഇനിയും തിരക്കേറും. അതായത് ഇനിയുള്ള നാളുകള്‍ ബാംഗ്ലൂര്‍ ഡെയ്‌സിന്റെതാണെന്നര്‍ഥം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X