»   » സഹോദരന്റെ കരുതലുമായി നസ്രിയക്കൊപ്പം പൃഥ്വിരാജ് ഊട്ടിയിലെ തട്ടുകടയില്‍!!! ചിത്രങ്ങള്‍ വൈറല്‍!

സഹോദരന്റെ കരുതലുമായി നസ്രിയക്കൊപ്പം പൃഥ്വിരാജ് ഊട്ടിയിലെ തട്ടുകടയില്‍!!! ചിത്രങ്ങള്‍ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam
പൃഥ്വിയും നസ്രിയയും തട്ടുകടയില്‍, ചിത്രങ്ങള്‍ വൈറല്‍ | filmibeat Malayalam

വിവാഹത്തോടെ സിനിമ ലോകത്ത് വനിന്നും പിന്‍വാങ്ങുന്ന നായികമാരുടെ രണ്ടാം വരവുകള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അഞ്ജിലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത് നസ്രിയയുടെ തിരിച്ചുവരവാണ്. പൃഥ്വിരാജാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

മലയാളത്തിലെ യഥാര്‍ത്ഥ യൂത്ത് ഐക്കണ്‍ അന്നും ഇന്നും ഒരേ ഒരാള്‍! അത് താനല്ലെന്ന് ദുല്‍ഖര്‍!

സിനിമ ഭ്രാന്ത് തലയ്ക്ക് പിടിച്ച് ഡോക്ടറെ കാണാന്‍ പോയ നടന്‍, എന്നിട്ട് ഡോക്ടര്‍ പറഞ്ഞതോ?

ഊട്ടിയും ദുബായിയും പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ഊട്ടില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

നസ്രിയയും പൃഥ്വിരാജും

ഊട്ടിയിലെ ലൊക്കേഷനില്‍ നിന്നുള്ള നാല് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പൃഥ്വരാജും നസ്രിയയുമാണ് ചിത്രത്തിലുമാണ് ചിത്രങ്ങളിലുള്ളത്. ടെംബോ വാനില്‍ ഇരിക്കുന്ന നസ്രിയക്ക് തട്ടുകടയില്‍ നിന്നും ഭക്ഷണവും വാങ്ങി പോകുന്നതാണ് രംഗം.

പൃഥ്വിരാജിനെ ചുറ്റിപ്പറ്റി

പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു സഹോദരനായും കാമുകനായുമുള്ള ഈ കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിത ഘട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മഞ്ചാടിക്കുരുവിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന അഞ്ജലി മേനോന്‍ ചിത്രം കൂടെയാണിത്.

രണ്ട് നായികമാര്‍

രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. പൃഥ്വരാജിന്റെ സഹോദരിയായി നസ്രിയ എത്തുമ്പോള്‍ കാമുകിയാകുന്നത് പാര്‍വ്വതിയാണ്. ബാംഗ്ലൂര്‍ ഡെയ്‌സിലും ഇവരായിരുന്നു നായികമാര്‍. പൃഥ്വിരാജിന്റേയും നസ്രിയയുടേയും അച്ഛനായി വേഷമിടുന്നത് സംവിധായകന്‍ രഞ്ജിത്താണ്.

വ്യക്തി ബന്ധം

മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവ സംവിധാനം ചെയ്യുകയും ഉസ്താദ് ഹോട്ടലിന് തിരക്കഥ ഒരുക്കുകയും ചെയ്തത് അഞ്ജലി മേനോനാണ്. ഈ മുന്ന് ചിത്രങ്ങളിലും നിറഞ്ഞ് നിന്നത് വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യമായിരുന്നു. പുതിയ ചിത്രത്തിലും ഇത് തന്നെയാണ് പ്രമേയമാകുന്നത്.

നവംബര്‍ ഒന്ന്

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഊട്ടിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ ദിനം മുതല്‍ നസ്രിയ ചിത്രത്തിനൊപ്പം ജോയിന്‍ ചെയ്തു. മൈ സ്റ്റോറിയുടെ രണ്ടാം ഷെഡ്യൂള്‍, വിമാനത്തിന്റെ അവസാന ഘട്ടം എന്നിവ പൂര്‍ത്തിയാക്കി അഞ്ചാം തിയതിയോടെയാണ് പൃഥ്വിരാജ് എത്തിയത്.

ടൂ കണ്‍ട്രീസിന് ശേഷം

ടൂ കണ്‍ട്രീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എ രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രത്തിന് ഇതുവരേയും പേരിട്ടിട്ടില്ല. പറവയെ ക്യാമറയില്‍ പകര്‍ത്തിയ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിലേയും മിഴിവുറ്റ ദൃശ്യങ്ങള്‍ക്ക് പിന്നില്‍.

ബോളിവുഡ് സംഗീതം

ഉസ്താദ് ഹോട്ടലിലും ബാംഗ്ലൂര്‍ ഡെയ്‌സിലും സംഗീതമൊരുക്കിയ ഗോപി സുന്ദറിനെ മാറ്റി നിര്‍ത്തി രണ്ട് സംഗീതജ്ഞരാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. എം ജയചന്ദ്രനൊപ്പം ബോളിവുഡില്‍ നിന്നുള്ള രഘു ദീക്ഷിതും ചിത്രത്തില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നുണ്ട്.

English summary
Anjali Menon movie location picvtures of Prithviraj and Nizriya goes viral on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam