അഞ്ജലി മേനോന്‍-പൃഥ്വിരാജ് സിനിമയുടെ ടൈറ്റില്‍ പുറത്ത്! ചിത്രം ജൂലായില്‍ തിയ്യേറ്ററുകളിലേക്ക്!!
ബാംഗ്ലൂര്‍ ഡേയ്‌സ്,ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ സംവിധായകയാണ് അഞ്ജലി മേനോന്‍. രണ്ടു ചിത്രങ്ങളും സൂപ്പര്‍ഹിറ്റാക്കി കൊണ്ടായിരുന്നു അഞ്ജലി മേനോന്‍ മലയാള സിനിമയിലേക്കുളള വരവറിയിച്ചിരുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം പൃഥ്വിരാജിനെ നായകനാക്കിയുളള ചിത്രമാണ് അഞ്ജലി ഒരുക്കുന്നത്.
ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ പൃഥിക്കൊപ്പം നസ്രിയ ഫഹദും ഒരു മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷം നസ്രിയ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പാര്‍വതിയാണ് ചിത്രത്തില്‍ പൃഥിരാജിന്റെ നായികയായി എത്തുന്നത്. ഇത്തവണയും വ്യത്യസ്ഥമായൊരു കഥയൊരുക്കിയാണ് അഞ്ജലി മേനോന്‍ തന്റെ പുതിയ ചിത്രവുമായി എത്തുന്നത്.

ഊട്ടിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങലെല്ലാം തന്നെ ചിത്രീകരിച്ചിരുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്തും എത്തുന്നുണ്ട്. പൃഥിരാജിന്റെയും നസ്രിയയുടെയും അച്ഛന്‍ വേഷത്തിലാണ് രഞ്ജിത്ത് ഈ ചിത്രത്തില്‍ എത്തുന്നത്. ജൂലായിലാണ് അഞ്‌ജലി മേനോന്റെ പുതിയ സിനിമ തിയ്യേറ്ററുകളിലേക്കത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായിക.

കൂടെ എന്നാണ് അഞ്ജലി മേനോന്റെ പൃഥ്വിരാജ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് മേനോന്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് കൂടെയിലെ മറ്റു താരങ്ങള്‍. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള അഞ്‌ജലി മേനോന്‍ ചിത്രത്തിനായി ആകാക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications