ബാംഗ്ലൂര്‍ ഡെയ്‌സ് കഴിഞ്ഞു
കേരളത്തിലെ യുവത്വം കാത്തിരുന്ന അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്‌റിയ നസീം, ഇഷ തല്‍വാര്‍, നിത്യ മേനോന്‍, തുടങ്ങി യുവത്വത്തിന്റെ ഒരു വന്‍നിര തന്നെയുണ്ട് ചിത്രത്തില്‍.
40 ദിവസത്തേയ്ക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് ബാംഗ്ലൂരില്‍ വച്ചാണ്. മെയ് ഒമ്പതിന് ചിത്രം തിയേറ്ററിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരുടെ ബാംഗ്ലൂര്‍ ജീവിതത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.
എല്‍ ഫോര്‍ ലവ് എന്നാണ് ചിത്രത്തിന്റെ പേരായി ആദ്യം പ്രചരിച്ചത്. എന്നാല്‍ തന്റെ ചിത്രത്തിന്റെ പേര് അതല്ലെന്ന് പറഞ്ഞ് അഞ്ജലി രംഗത്ത് വരികയായിരുന്നു. വിവാഹം നിശ്ചയിച്ചതിന് ശേഷമുള്ള ഫഹദും നസ്‌റിയയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും ബാഗ്ലൂര്‍ ഡെയ്‌സിനുണ്ട്.

ബാംഗ്ലൂര്‍ ഡെയ്‌സ് കഴിഞ്ഞു
ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചിത്രീകരണത്തിനിടെ ദുല്‍ഖറും നസ്‌റിയയും നിവിന്‍ പോളിയും

ബാംഗ്ലൂര്‍ ഡെയ്‌സ് കഴിഞ്ഞു
യുവത്വം ഏറ്റവും കൂടുതല്‍ പ്രധാന്യം കൊടുക്കുന്ന ഒന്നാണ് സൗഹൃദം. ചിത്രത്തിലെ ഒരു സൗഹൃദ ദൃശ്യം.

ബാംഗ്ലൂര്‍ ഡെയ്‌സ് കഴിഞ്ഞു
ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഒരു ഗാനരംഗത്ത് നസ്‌റിയ

ബാംഗ്ലൂര്‍ ഡെയ്‌സ് കഴിഞ്ഞു
ചിത്രത്തില്‍ ഒരു ബ്രൈക് റൈസിങ് ക്രേസുള്ള യുവാവായാണ് ദുല്‍ഖര്‍ എത്തുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സ് കഴിഞ്ഞു
സംവിധായിക അഞ്ജലി മേനോന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

ബാംഗ്ലൂര്‍ ഡെയ്‌സ് കഴിഞ്ഞു
വിവാഹം നിശ്ചയിച്ചതിന് ശേഷമുള്ള ഫഹദിന്റെയും നസ്‌റിയയുടെയും ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും ബാഗ്ലൂര്‍ ഡെയ്‌സിനുണ്ട്.

ബാംഗ്ലൂര്‍ ഡെയ്‌സ് കഴിഞ്ഞു
ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കുറച്ച് മലയാളി ചെറുപ്പക്കാരെ കുറിച്ചാണ് ബാംഗ്ലൂര്‍ ഡെയ്‌സ് പറയുന്നത്.


Click it and Unblock the Notifications











