അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ്
ഫഹദ് ഫാസില്‍ - നസ്‌റിയ നസീം ജോഡികളുടെ വിവാഹവാര്‍ത്തയോടെ ശ്രദ്ധിക്കപ്പെട്ട അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിന് ഒടുവില്‍ പേര് തീരുമാനിച്ചു. ബാംഗ്ലൂര്‍ ഡെയ്‌സ്. പുതമുഖ താരങ്ങള്‍ ഒന്നിക്കുന്നു എന്നതുകൊണ്ട് തന്നെ സിനിമ പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പിന്നീട് നസ്‌റിയ നസീമിന്റെയും ഫഹദ് ഫാസിലിന്റെയും വിവാഹം നിശ്ചയിച്ചതോടെ ഇരുവരും ഒന്നിക്കുന്ന ആദ്യത്തെ സിനിമ എന്ന നിലയിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.
അതോടൊപ്പം ചിത്രത്തിന് പല പേരുകളും പ്രചരിച്ചു. ബാംഗ്ലൂര്‍ വെഡ്ഡിങ്, എല്‍ ഫോര്‍ ലവ് എന്നീ പേരുകളാണ് നേരത്തെ പ്രചരിച്ചിരുന്നത്. എന്നാല്‍ എല്ലാം നിഷേധിച്ച് സംവിധായക തന്നെ രംഗത്തെത്തി. ഇപ്പോള്‍ പേര് എന്തായാലും തീരുമാനിച്ചിരിക്കുകയാണ്. കുറച്ചു ചെറുപ്പക്കാരുടെ ബാംഗ്ലൂര്‍ ജീവിവിതമാണ് കഥ. അതുകൊണ്ട് തന്നെയാണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന പേര് വീണതും.

ഫഹദിനെയും നസ്‌റിയയെയും കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍, പാര്‍വതി മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സമീര്‍ താഹിറ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ അനവര്‍ റഷീദാണ്. പുതു തലമുറയുടെ കാഴ്ചപ്പാടിലൂടെയാണ് ചിത്രം ഒരുങ്ങുന്നത്. ബാംഗ്ലൂരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം തീര്‍ത്തും ഒരു എന്റര്‍ടൈന്മെന്റായിരിക്കുമെന്ന് സംവിധായിക പറയുന്നു.


Click it and Unblock the Notifications