അഞ്ജലി മേനോന്റെ അടുത്ത നായകന്‍ മോഹന്‍ലാല്‍! ലൂസിഫറിന് ശേഷം അടുത്ത അഡാറ് സിനിമ ഇതാണ്..!
മോഹന്‍ലാല്‍ ബിഗ് ബോസ് അവതാരകനായി എത്തിയിരിക്കുകയാണ്. അതിനൊപ്പം നിരവധി സിനിമകളുടെ തിരക്കുമുണ്ട്. നിലവില്‍ സൂര്യയ്‌ക്കൊപ്പം തമിഴില്‍ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് ലണ്ടനിലാണ് താരമുള്ളത്. ജൂലൈ പകുതിയോടെ പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫര്‍ ചിത്രീകരണം ആരംഭിക്കുകയാണ്.
ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ രഞ്ജിത്തിന്റെ ഡ്രാമ, നീരാളി, തുടങ്ങിയവയെല്ലാം റിലീസിനൊരുങ്ങുകയാണ്. ഇപ്പോള്‍ മോഹന്‍ലാലിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടും വന്നിരിക്കുകയാണ്. ലൂസിഫറിന് ശേഷം മോഹന്‍ലാല്‍ നായകനാവുന്നത് അഞ്ജലി മേനോന്റെ സിനിമയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രജലുത്ര രഞ്ജിത് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രത്യേകത എന്താണെന്നും മറ്റ് താരങ്ങള്‍ ആരെക്കെയാണെന്നുമറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്ന പ്രതീക്ഷയാണിപ്പോള്‍.
ബംഗ്ലൂര്‍ ഡെയിസ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കൂടെ. പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ജൂലൈ പതിനാലിന് റിലീസിനെത്തുകയാണ്. മലയാളത്തില്‍ മറ്റൊരു ഹിറ്റ് സിനിമ കൂടി പിറക്കാന്‍ പോവുകയാണെന്നാണ് അഞ്ജലിയുടെ സിനിമയെ പറ്റി ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications