»   » സൂപ്പര്‍ താരങ്ങളുടെ സിനിമ ചെയ്യണം.. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് അഞ്ജലി മേനോന്‍..

സൂപ്പര്‍ താരങ്ങളുടെ സിനിമ ചെയ്യണം.. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് അഞ്ജലി മേനോന്‍..

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബംഗ്ലൂര്‍ ഡെയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രം തിയറ്ററുകളിലേക്ക് റിലീസിന് എത്തുകയാണ്. വലിയ പ്രതീക്ഷകളുമായിട്ടാണ് അഞ്ജലി കൂടെ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. നസ്രിയയുടെ തിരിച്ച് വരവ്, പൃഥ്വിരാജ്, പാര്‍വ്വതി തുടങ്ങിയ താരങ്ങളുടെ സിനിമ എന്നിങ്ങനെ സിനിമ വിജയിക്കാന്‍ കാരണങ്ങള്‍ ഒരുപാടാണ്.

  കൂടെ യ്ക്ക് ശേഷം അഞ്ജലി മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഔദ്യോഗികമായ സ്ഥിരികരണം ഇനിയും ഉണ്ടായിട്ടില്ല. നല്ല തിരക്കഥ ഒത്തുവന്നാല്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അഞ്ജലി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു തെന്നിന്ത്യന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഞ്ജലി ഇക്കാര്യം വ്യക്തമാക്കിയത്.

  അഞ്ജലിയുടെ സിനിമകള്‍

  മലയാളത്തില്‍ കുറച്ച് സംവിധായികമാരെ സജീവമായി പ്രവര്‍ത്തിക്കുന്നുള്ളു. അവരെല്ലാം കഴിവ് തെളിയിച്ചവരുമായിരുന്നു. അഞ്ജലി മേനോന്‍ അവസാനം സംവിധാനം ചെയ്ത് തിയറ്ററുകളിലേക്ക് എത്തിച്ച ബംഗ്ലൂര്‍ ഡെയിസ് സൂപ്പര്‍ ഹിറ്റായിരുന്നു. യുവതാരങ്ങളായിരുന്നു സിനിമയിലുണ്ടായിരുന്നത്. അടുത്തൊരു അഞ്ജലി മേനോന്‍ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച കൂടെ ജൂലൈ പതിനാലിന് റിലീസ് ചെയ്തിരിക്കുകയാണ്.

  സൂപ്പര്‍ താരങ്ങളുടെ സിനിമ വേണം..

  മോഹന്‍ലാലും മമ്മൂട്ടിയും നടന്മാരായതിന് ശേഷമാണ് സൂപ്പര്‍ താരങ്ങളായതെന്നും അത് മറക്കരുതെന്നും അഞ്ജലി മേനോന്‍ തുറന്ന്് പറഞ്ഞിരിക്കുകയാണ്. അവരെ വച്ച് സിനിമ ചെയ്യണമെന്നുണ്ട്. അത് വലിയൊരു ഉത്തരവാദിത്വമായിരിക്കും. അത്തരത്തിലുള്ള ഒരു തിരക്കഥ ഇതുവരെ ഒത്തുവന്നിട്ടില്ലെന്നും അഞ്ജലി പറയുന്നു. മോഹന്‍ലാലും മമ്മൂട്ടിയും എന്ത് വേഷം ചെയ്യാനും തയ്യാറാണ്. അവരില്‍ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കാം. മമ്മൂട്ടി പൊന്തന്‍മാടയും വിധേയനും ഒരേ വര്‍ഷമാണ് ചെയ്തത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു അത്. അതുപോലെ മോഹന്‍ലാല്‍ സാറും ഒരേ സമയം കച്ചവട സിനിമകളിലും ആര്‍ട്ട് സിനിമകളിലും അഭിനയിക്കുന്നു. ഇത് എളുപ്പമുള്ള കാര്യമല്ലെന്നും അഞ്ജലി പറയുന്നു.

  സിനിമാ കളക്ടീവിനെ കുറിച്ച്

  മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെ കുറിച്ചും നടിക്ക് പറയാനുണ്ട്. എല്ലാവരും തൊഴിലിടങ്ങളില്‍ സുരക്ഷ ആഗ്രഹിക്കുന്നവരാണ്. അതില്‍ ആണ്‍-പെണ്‍ ഭേദമില്ല. എല്ലാവര്‍ക്കും ഒരുപോലെ അവസരങ്ങള്‍ ലഭിക്കണം. ഞാന്‍ സ്വപ്‌നം കാണുന്നത് അതുപോലെയുള്ള ഒരു മാറ്റത്തിന് വേണ്ടിയാണ്. വുമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും അത് തന്നെയാണ്.

  മാറ്റങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന സംഘടന

  പണ്ട് കാലത്ത് സിനിമയിലെ സ്ത്രീകള്‍ ഭൂരിഭാഗവും അഭിനയ രംഗത്തായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. സ്ത്രീകള്‍ സിനിമയിലെ ഒട്ടുമിക്ക ജോലികളും ചെയ്യുന്നു. സ്ത്രീകള്‍ ജോലി ചെയ്യുന്നിടത്ത് അടിസ്ഥാനമായ ചില സൗകര്യങ്ങള്‍ ഒരുക്കേണ്ടി വരും. ചില നിയമങ്ങള്‍ പാലിക്കേണ്ടതായിട്ടും വരും. അതിന് വേണ്ടി സ്ത്രീകള്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ മാറ്റാരാണ് സംസാരിക്കാനുള്ളതെന്നും അഞ്ജലി ചോദിക്കുന്നു. വുമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംബന്ധിച്ച് മാറ്റങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ഒരു സംഘടനയാണ്.

  സംവിധായിക എന്ന ലേബല്‍

  സംവിധായിക എന്ന ലേബലില്‍ തന്നെ ഒതുങ്ങാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് അഞ്ജലി പറയുന്നത്. ഞാന്‍ എന്റെ ലിംഗമേതെന്ന് ചിന്തിക്കുന്നില്ല. ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ കഥയും മറ്റ് കാര്യങ്ങളുമാണ് ഞാന്‍ ആലോചിക്കാറുള്ളത്. സ്ത്രീ ആയത് കൊണ്ട് എന്റെ ജോലി ആയാസകരമോ എളുപ്പമോ ആകാന്‍ പോകുന്നില്ല. നമുക്ക് ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വേണം. അതുപോലെ തന്നെ വളരെ പോസീറ്റിവായ പുരുഷ കഥാപാത്രങ്ങളെയും ആവശ്യമാണെന്നും അഞ്ജലി മേനോന്‍ പറയുന്നു.

  മോഹന്‍ലാല്‍ ചിത്രം

  പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന് ശേഷം മോഹന്‍ലാല്‍ നായകനാവുന്നത് അഞ്ജലി മേനോന്റെ സിനിമയിലായിരിക്കുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത് ആണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ന് റിലീസിനെത്തുന്ന കൂടെ നിര്‍മ്മിക്കുന്നതും രഞ്ജിത്ത് തന്നെയാണ്. സൂപ്പര്‍ താരങ്ങളെ നായകന്മാരാക്കണെന്ന ആഗ്രഹം അഞ്ജലി പറഞ്ഞത് അടുത്തതായി ഒരു മോഹന്‍ലാല്‍ ചിത്രം വരുന്നത് കൊണ്ടാണോ എന്ന സംശയവുമുണ്ട്.

  English summary
  Anjali Menon saying about Mohanlal and Mammootty

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more