സൈബര്‍ ആക്രമണങ്ങള്‍കൊണ്ട് സിനിമയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല! തുറന്നുപറഞ്ഞ് അഞ്ജലി മേനോന്‍

By Midhun

അഞ്ജലി മേനോന്റെ ചിത്രങ്ങള്‍ക്കെല്ലാം മലയാളി പ്രേക്ഷകര്‍ മികച്ച സ്വീകാര്യതയാണ് നല്‍കാറുളളത്. ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് പോലുളള സിനിമകളുടെ വിജയമായിരുന്നു അഞ്ജലിയെ പ്രേക്ഷകരുടെ ഇഷ്ട സംവിധായികയാക്കി മാറ്റിയിരുന്നത്. രണ്ടു ചിത്രങ്ങളുടെയും വിജയം അഞ്ജലിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് കഴിഞ്ഞ് നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അഞ്ജലി കൂടെയുമായി എത്തിയിരുന്നത്.

റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായങ്ങളുമായാണ് ചിത്രം മുന്നേറികൊണ്ടിരിക്കുന്നത്. ഇത്തവണയും വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് അഞ്ജലി മേനോന്‍ തന്റെ പുതിയ ചിത്രമൊരുക്കിയിരിക്കുന്നത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ കൊണ്ട് സിനിമയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന അഭിപ്രായം അഞ്ജലി പങ്കുവെച്ചിരുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയായിരുന്നു അഞ്ജലി ഇക്കാര്യം പറഞ്ഞത്.

കൂടെയുടെ വിജയം

കൂടെയുടെ വിജയം

ബാംഗ്ലൂര്‍ ഡേയ്‌സിനുശേഷമുളള അഞ്ജലി മേനോന്‍ ചിത്രത്തിനായി ആകാംക്ഷകളോടെയായിരുന്നു സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ നിന്നും ഏറെ വ്യത്യസ്തമാര്‍ന്ന ഒരു പ്രമേയമാണ് പുതിയ ചിത്രം കൂടെയ്ക്കുളളത്. ഏട്ടനും അനിയത്തിയും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജൂലായ് 14ന് റിലീസ് ചെയ്ത കൂടെ വിജയകരമായാണ് തിയ്യേറ്ററില്‍ മുന്നേറികൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അഞ്ജലി മേനോന്‍ മാജിക്ക് വീണ്ടും

അഞ്ജലി മേനോന്‍ മാജിക്ക് വീണ്ടും

ബാംഗ്ലൂര്‍ ഡേയ്‌സ് പോലെ കൂടെയിലും അഞ്ജലി മേനോന്‍ മാജിക്ക് ഉണ്ടായെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. അഞ്ജലിയുടെ സംവിധാന മികവ് കൊണ്ട് തന്നെയാണ് ചിത്രം ഇത്രയും മികവുറ്റതായിരിക്കുന്നത്. പ്രേക്ഷകരെ മടുപ്പിക്കാത്ത തരത്തിലുളള സിനിമയായിട്ടാണ് അഞ്ജലി ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ചൊരു കഥയും പ്രധാന താരങ്ങളുടെ അഭിനയപ്രകടനവുമാണ് ചിത്രത്തില്‍ മികച്ചുനില്‍ക്കുന്ന മറ്റു ഘടകങ്ങള്‍. ഊട്ടിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ എല്ലാ താരങ്ങളും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കിയെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്.

നസ്രിയയുടെ തിരിച്ചുവരവ്

നസ്രിയയുടെ തിരിച്ചുവരവ്

നസ്രിയയുടെ തിരിച്ചുവരവ് തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. ചിത്രത്തില്‍ ജെന്നി എന്നൊരു കഥാപാത്രമായാണ് മലയാളികളുടെ ഇഷ്ടതാരം എത്തുന്നത്. നസ്രിയയുടെ പതിവ് കളിചിരിയും തമാശകളും കൂടെയിലുമുണ്ടെന്നാണ് അറിയുന്നത്. നസ്രിയയുടെ സാന്നിദ്ധ്യം തന്നെയാണ് ചിത്രത്തിന് വലിയ വിജയം നേടാന്‍ കാരണമായിരിക്കുന്നത്. കൂടെയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്.

പൃഥിയുടെ ജോഷ്വാ

പൃഥിയുടെ ജോഷ്വാ

കൂടെയില്‍ ജോഷ്വാ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ജോഷ്വായുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ നൂറാമത്തെ ചിത്രമായാണ് കൂടെ പുറത്തിറങ്ങിയിരിക്കുന്നത്. പാര്‍വതിയാണ് ചിത്രത്തില്‍ പൃഥ്വിയുടെ കാമുകിയുടെ വേഷത്തില്‍ എത്തുന്നത്. കൂടെയില്‍ സോഫി എന്ന കഥാപാത്രമായാണ് പാര്‍വതി എത്തുന്നത്.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

കൂടെയുടെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെ റിലീസിങ്ങിനോടനുബന്ധിച്ചായിരുന്നു മികച്ചൊരു ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

അഞ്ജലി പറഞ്ഞത്

അഞ്ജലി പറഞ്ഞത്

സൈബര്‍ ആക്രമണങ്ങള്‍ കൊണ്ട് ഒരു സിനിമയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അഞ്ജലി മേനോന്‍. ചിത്രത്തിന്റെ ആദ്യ ദിവസത്തെ ആദ്യ ഷോയാണ് അതിന്റെ വിധി നിര്‍ണയിക്കുന്നതെന്നും അഞ്ജലി മേനോന്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. പ്രതീക്ഷയോടെ പുറത്തിറക്കിയ പല സിനിമകളും മോശമായിട്ടുണ്ട്. എന്നാല്‍ തീരെ പ്രതീക്ഷയില്ലാതെ ഇറക്കിയ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വിജയിച്ചിട്ടുമുണ്ട്. ആദ്യ ദിവസത്തെ ആദ്യ ഷോ തന്നെയാണ് സിനിമയുടെ വിധി നിര്‍ണയിക്കുക. പുറത്തുനിന്നുളള മറ്റൊന്നിനും ആ സിനിമയുടെ വിജയത്തെയോ പരാജയത്തെയോ നിര്‍ണയിക്കാനാവില്ല. അഞ്ജലി അഭിമുഖത്തില്‍ പറഞ്ഞു

ബോക്‌സ് ഓഫീസ് കളക്ഷന്‍

ബോക്‌സ് ഓഫീസ് കളക്ഷന്‍

കൊച്ചി മള്‍ട്ടിപള്കസുകളില്‍ നിന്നെല്ലാം മികച്ച കളക്ഷനായിരുന്നു ചിത്രത്തിന് ലഭിച്ചത്. അഞ്ചു ദിവസം കൊണ്ട് 35 ലക്ഷം കൂടെ നേടിയെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെയും നസ്രിയയുടെയും പ്രകടനങ്ങള്‍ക്കാണ് മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X