»   » ദില്‍ ചാഹ്താ ഹേ മലയാളത്തിലേയ്ക്ക്?

ദില്‍ ചാഹ്താ ഹേ മലയാളത്തിലേയ്ക്ക്?

Posted By:
Subscribe to Filmibeat Malayalam

ദില്‍ ചാഹ്താ ഹേയും അഞ്ജലി മേനോനും മലയാളവും തമ്മിലെന്താണ് ബന്ധം? ബന്ധമുണ്ടെന്നാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ പറയുന്നത്. ഹിന്ദിയില്‍ ഒരുകാലത്തെ ട്രെന്‍ഡ് സെറ്ററായിരുന്നു ദില്‍ ചാഹ്താ ഹേ അഞ്ജലി മേനോന്‍ മലയാളത്തിലേയ്ക്ക് റീമേക്ക് ചെയ്യുകയാണെന്നാണ് പലേടത്തുനിന്നുമുള്ള വാര്‍ത്തകള്‍. അഞ്ജലി ഇതിനെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഫേസ്ബുക്കിലും മറ്റും പൊടിപൊടിയ്ക്കുകയാണ്.

ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവര്‍ അഞ്ജലിയുടെ അടുത്ത ചിത്രത്തില്‍ ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ദില്‍ ചാഹ്താ ഹേ മലയാളത്തിലേയ്ക്ക് റീമേക്ക് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായത്. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ദില്‍ ചാഹ്താ ഹേ. അഞ്ജലി ദുല്‍ഖര്‍, ഫഹദ്, നിവിന്‍ എന്നിവരെ കാസ്റ്റ് ചെയ്തിരിക്കുന്നത് ഈ ചിത്രത്തിന് വേണ്ടിയാണെന്നാണ് പലരും പറയുന്നത്.

Dil Chahtha hey

മലയാളത്തിലെ മൂന്ന് യുവതാരങ്ങളെ അണിനിരത്തുന്ന പുതിയ ചിത്രത്തിനായുള്ള തിരക്കഥ അഞ്ജലി പൂര്‍ത്തിയാക്കിക്കഴിഞ്ഞിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഉസ്താദ് ഹോട്ടലിന് ശേഷം അഞ്ജലി എഴുതുന്ന തിരക്കഥയാണിത്. ദില്‍ ചാഹ്താ ഹേ കണ്ട് അതുപോലെ ചിത്രമെടുക്കണമെന്ന് താനാഗ്രഹിച്ചിരുന്നുവെന്ന് പ്രമുഖ യുവസംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ ഒരുകാലത്ത് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു ചിത്രത്തിന് മലയാളം റീമേക്ക് വരുകയെന്നത് സംഭവ്യമല്ലാത്ത കാര്യമൊന്നുമല്ല.

പക്ഷേ അഞ്ജലി ഇതാണോ മനസില്‍ കരുതിയിരിക്കുന്നത് എന്നകാര്യം മാത്രം വ്യക്തമല്ല. മൂന്ന് യുവാക്കളുടെ രസകരവും സാഹസികവുമായ ജീവിതമായിരുന്നു ദില്‍ ചാഹ്താ ഹേ എന്ന ചിത്രത്തിലൂടെ ഫര്‍ഹാന്‍ അക്തര്‍ പകര്‍ത്തിയത്. ഏറെ നിരൂപകപ്രശംസയും ജനപ്രീതിയും നേടിയ ചിത്രം മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.

English summary
This is the latest discussion going on in the various social networking sites, that Anjali Menon is going to remake Dil Chahta Hai to Malayalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam