അവളുടെ ചിറകുകള്‍ക്ക് ഊര്‍ജ്ജമാകുന്നതിന് നന്ദി! ഫഹദിനെ അഭിനന്ദിച്ച് അഞ്ജലി മേനോന്‍!

By Midhun

ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള അഞ്ജലി മേനോന്‍ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. കൂടെ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സും ഉസ്താദ് ഹോട്ടലും പോലെ മികച്ചൊരു സിനിമായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ നസ്രിയ,പാര്‍വതി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. താരങ്ങളെല്ലാം തന്നെ ചിത്രത്തിന് ആശംസകളുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതില്‍ ശ്രദ്ധേയമായിരുന്നത് ഫഹദിന്റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു. നസ്രിയയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചായിരുന്നു ഫഹദ് പോസ്റ്റിട്ടത്. ഫഹദിന്റെ പോസ്റ്റിന് സംവിധായക അഞ്ജലി മേനോന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്.

കൂടെ

കൂടെ

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഗംഭീര വിജയത്തിനു ശേഷം നാലുവര്‍ഷങ്ങള്‍ കഴിഞ്ഞാണ് അഞ്ജലി മേനോന്‍ തന്റെ പുതിയ ചിത്രവുമായി എത്തുന്നത്. ഇത്തവണയും വ്യത്യസ്ഥമായൊരു പ്രമേയം പറയുന്ന ചിത്രമാണ് അഞ്ജലിയില്‍ നിന്നും സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. മഞ്ചാടിക്കുരു എന്ന ചിത്രത്തിനു ശേഷം അഞ്ജലിയും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് കൂടെ. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഒരു ചിത്രമാണ് കൂടെയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയുന്നു

നസ്രിയയുടെ തിരിച്ചുവരവ്

നസ്രിയയുടെ തിരിച്ചുവരവ്

നസ്രിയയുടെ തിരിച്ചുവരവ് തന്നെയാണ് അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ഫഹദുമായുളള വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് തിരിച്ചെത്തുന്നത്. കൂടെയില്‍ പൃഥ്വിരാജിന്റെ അനിയത്തിയുടെ വേഷത്തിലാണ് നസ്രിയ എത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമുളള നസ്രിയയുടെ മികച്ചൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക എന്നാണറിയുന്നത്. പൃഥ്വിക്കും നസ്രിയയ്ക്കും പുറമെ പാര്‍വതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ടൈറ്റില്‍ പോസ്റ്റര്‍

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ സമൂഹമാധ്യങ്ങളില്‍ വൈറലായി മാറിയിരുന്നു. ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും റിലീസിങ്ങിനൊടനുബന്ധിച്ചായിരുന്നു സിനിമയുടെ പേര് അണിയറപ്രവര്‍ത്തകര്‍ ഇട്ടിരുന്നത്. അഞ്ജലി മേനോന്‍, പൃഥ്വിരാജ്, പാര്‍വതി,നസ്രിയ തുടങ്ങിയവരായിരുന്നു കൂടെയുടെ ടൈറ്റില്‍ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. ചിത്രത്തിനു ആശംസകളുമായി സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നിരുന്നു.ഇതില്‍ ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഏറെ ശ്രദ്ധേയമായി മാറിയിരുന്നത്.

നസ്രിയയെക്കുറിച്ച് ഫഹദ് പറഞ്ഞത്

നസ്രിയയെക്കുറിച്ച് ഫഹദ് പറഞ്ഞത്

"ഒരു സിനിമയുടെ ഫസ്‌റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതിന് ഇത്രയുധികം ആവേശം എന്റെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും ഒത്തുച്ചേരുന്ന സിനിമ എന്നതിനെക്കാള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളെ നാലു വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌ക്രീനില്‍ കാണാന്‍ പോവുന്നതിന്റെ ആവേശവുമുണ്ട്. ജീവിതത്തിലെ നാലു വര്‍ഷങ്ങള്‍ അവള്‍ ത്യജിച്ചത് എനിക്ക് നല്ലൊരു കുടുംബം നല്‍കാനാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും,ഫഹദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അഞ്ജലിയുടെ മറുപടി പോസ്റ്റ്

അഞ്ജലിയുടെ മറുപടി പോസ്റ്റ്

ഫഹദിന്റെ പോസ്റ്റ് ഏറെ ഇഷ്ടമായെന്ന് പറഞ്ഞാണ് അഞ്ജലി മേനോന്‍റെ മറുപടി പോസ്റ്റ് തുടങ്ങുന്നത്. "ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ടിംഗിന്റെ അവസാന ദിവസം എല്ലാവരും പിരിയുന്നതിന്റെ സങ്കടത്തിലായിരുന്നു. അത് മാറ്റാനായി ഷൂട്ടിംഗ് കഴിഞ്ഞ് ഫഹദ്, നസ്രിയ,ദുല്‍ഖര്‍, അമാല്‍, നിവിന്‍,റിന്ന,നിവിന്റെ മകന്‍,ഞാന്‍ തുടങ്ങിയവര്‍ ഡിന്നറിനു പോയി. നസ്രിയയുടെയും ഫഹദിന്റെയും വരാനിരിക്കുന്ന വിവാഹം തന്നെയായിരുന്നു ഞങ്ങളുടെ പ്രധാന ചര്‍ച്ചാ വിഷയം. വിവാഹത്തോടെ നസ്രിയ അഭിനയം നിര്‍ത്തുമെന്ന സ്ഥിരം ഊഹാപോഹങ്ങളിലേക്ക് ഞങ്ങളുടെ ചര്‍ച്ചയെത്തി. ഇത് കേട്ട് അസ്വസ്ഥനായ ഫഹദ് പറഞ്ഞു,അഞ്ജലി, നിങ്ങളുടെ അടുത്ത സിനിമയില്‍ നസ്രിയയെ കാസ്റ്റ് ചെയ്യണം. അവള്‍ അഭിനയിക്കണമെന്ന ആഗ്രഹം എനിക്കില്ലായെന്ന് ആരാണ് കരുതുന്നത്?.

ഫഹദ് പറഞ്ഞത് സത്യമാവുകയാണ്

ഫഹദ് പറഞ്ഞത് സത്യമാവുകയാണ്

ഫഹദിന്റെ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാവുകയും അവള്‍ അഭിനയിക്കുന്നത് കാണാന്‍ ഫഹദ് വരികയും ചെയ്തപ്പോള്‍ അതിയായ സന്തോഷം തോന്നി. സെറ്റുകളില്‍ തിരക്കായിരുന്നതിനാല്‍ ഫഹദുമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഞാനിപ്പോള്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു ഫഹദ്.. അവളുടെ ചിറകുകള്‍ക്കിടയിലെ കാറ്റായി നിങ്ങള്‍ കൂടെയുളളത് തികച്ചും മഹത്തരമായ ഒരു കാര്യമാണ്. കൂടെയ്ക്ക് നല്‍കിയ ആശംസകള്‍ക്ക് നന്ദി. എന്നും സന്തോഷമായിരിക്കൂ... ഫ ഫാ(ഫഹദ് ഫാസില്‍), ന ന(നസ്രിയാ നസീം).

അഞ്ജലി മേനോന്റെ പോസ്റ്റ്‌ കാണൂ

അഞ്ജലി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X