അഞ്ജലിയുടെ അടുത്ത ചിത്രത്തില്‍ യുവനിര

എങ്കിലും തന്റെ ചിത്രം കാത്തിരിക്കുന്നവര്‍ക്കായി അഞ്ജലി ഇത്രയും പറയുന്നു. ആദ്യചിത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും രണ്ടാമത്തെ ചിത്രം. ഇതൊരു തമാശപ്പടമാണ്. വളരെ യൗവ്വനയുക്തമായ ഏറെ പ്രതീക്ഷകളുള്ള ഒരു ചിത്രം അങ്ങനെയാണ് അഞ്ജലി രണ്ടാമത്തെ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഇരുപതുവയസ്സിന്റെ പലഘട്ടങ്ങളില്‍ ഉള്ളവരാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും, ഷൂട്ടിങും ഉടനെ തുടങ്ങും- അഞ്ജലി പറയുന്നു. ഇത്തവണത ശരിയ്ക്കും ഞങ്ങള്‍ റോക്ക് ചെയ്യും. മുന്‍നിര താരങ്ങളും ചില പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകും- അഞ്ജലി പറയുന്നു.
മഞ്ചാടിക്കുരുവിനും ഉസ്താദ് ഹോട്ടലിനും ശേഷം അല്‍പം ഇടവേളയിട്ടാണ് അഞ്ജലി പുതിയ ചിത്രവുമായി എത്തുന്നത്. കുഞ്ഞിനെനോട്ടമുള്‍പ്പെടെയുള്ള തിരക്കിലായതുകൊണ്ടാണ് ഈ യുവസംവിധായകിയുടെ പുതിയ ചിത്രം വൈകുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
നേരത്തേ അരുന്ധതിയ റോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് എന്ന ചിത്രം ചലച്ചിത്രമാക്കാന്‍ താല്‍പര്യമുണ്ടെന്ന് അഞ്ജലി പറഞ്ഞിരുന്നു. ഈ ചിത്രവും വൈകാതെ അഞ്ജലിയില്‍ നിന്നും പ്രേക്ഷകരിലേയ്‌ക്കെത്തുമെന്ന് പ്രതീക്ഷിയ്ക്കാം.
ആദ്യ പേജില്‍
എന്നും ആദ്യ സ്‌നേഹം മഞ്ചാടിക്കുരുവിനോട്


Click it and Unblock the Notifications