»   » ഫഹദിന്‍റെ ആശീര്‍വാദത്തോടെ നസ്രിയ എത്തും.. ഇനി പൃഥ്വിക്കും പാര്‍വതിക്കുമൊപ്പം.. നസ്രിയയുടെ കഥാപാത്രം?

ഫഹദിന്‍റെ ആശീര്‍വാദത്തോടെ നസ്രിയ എത്തും.. ഇനി പൃഥ്വിക്കും പാര്‍വതിക്കുമൊപ്പം.. നസ്രിയയുടെ കഥാപാത്രം?

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്‍. സംവിധാനം വനിതകള്‍ക്ക് പറഞ്ഞിട്ടുള്ള ജോലിയെന്നുള്ള പറച്ചിലിനെ കാറ്റില്‍ പറത്തിയ വ്യക്തി കൂടിയാണ് അവര്‍. എഴുത്തിലും സംവിധാനത്തിലും പ്രാഗത്ഭ്യം തെളിയിച്ച അഞ്ജലി മേനോന്‍ പുതിയ ചിത്രവുമായി എത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയ്ക്ക് ശേഷമുള്ള അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ഇത്തവണയും നാദിര്‍ഷ ദിലീപിനെ കൈവിട്ടു.. ആത്മാര്‍ത്ഥ സുഹൃത്തിനോട് ഇങ്ങനെ ചെയ്യാമോ?

വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന തുറന്നുപറച്ചിലുമായി സിദ്ദിഖ്.. ഇങ്ങനെ തോന്നാനുള്ള കാരണം?

100 ശതമാനം തൃപ്തി തരുന്ന ഇമോഷണല്‍ ത്രില്ലറായ വില്ലനെ ഞെരിച്ച് കൊല്ലുന്നു.. ആഞ്ഞടിച്ച് സംവിധായകന്‍!

പൃഥ്വിരാജ്, പാര്‍വതി, നസ്രിയ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവാഹ ശേഷം നസ്രിയ തിരിച്ച് വരുന്നത് ഈ ചിത്രത്തിലൂടെയാണ്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് നവംബര്‍ ഒന്നിന് ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. രജപുത്ര ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

വ്യക്തിബന്ധങ്ങളുടെ കഥ

വ്യക്തിബന്ധങ്ങളുടെ കഥയുമായാണ് അഞ്ജലി മേനോന്‍ ഇത്തവണ എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പൃഥ്വിരാജ് , പാര്‍വതി, നസ്രിയ എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്.

നസ്രിയ സ്ഥിരീകരിച്ചു

ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നസ്രിയ ഈ ചിത്രത്തിലൂടെ തിരിച്ചു വരുമെന്നുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസമാമാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്.

പൃഥ്വിരാജിന്റെ കഥാപാത്രം

പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. സഹോദരനായും കാമുകനായും താരം ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും നിര്‍മ്മതാവായ എം രഞ്ജിത്ത് പറയുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം ഈ ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ച് വരികയാണ്.

ചിത്രീകരണം ആരംഭിക്കുന്നത്

പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് നവംബര്‍ ഒന്നിന് ഊട്ടിയില്‍ ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ വിദേശത്ത് വെച്ചും ചിത്രീകരിക്കുന്നുണ്ട്.

നസ്രിയയുടെ വേഷം

തിരിച്ചുവരവില്‍ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നസ്രിയയ്‌ക്കൊപ്പം ഈ ചിത്രത്തില്‍ എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് ഈ ചിത്രത്തിലല്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

മറ്റ് താരങ്ങള്‍

അതുല്‍ കുല്‍ക്കര്‍ണ്ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എം ജയചന്ദ്രനും രഘു ദീക്ഷിതുമാണ് ചിത്രത്തിന് ഈണമൊരുക്കുന്നത്.

English summary
On Prithviraj's role, M Renjith, who is backing the movie, says, "The film is about relationships. It has a moving story. The different side of Prithviraj's character as a brother and a boyfriend would be the crux of the movie."

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam