അഞ്ജലിയുടെ യുവതാര ചിത്രം എല്‍ ഫോര്‍ ലവ്
യുവതാരങ്ങളായ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം തുടങ്ങിയവര്‍ എന്നിക്കുന്ന ചിത്രത്തിന് എല്‍ ഫോര്‍ ലവ് എന്ന് പേരിട്ടു. അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അഞ്ജലി തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം അന്‍വര്‍ റഷീദാണ് നിര്‍മ്മിക്കുന്നത്. പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. എല്ലാ യുവതാരങ്ങളും തുല്യ പ്രാധാന്യമുള്ള റോളുകളാണ് ചെയ്യുന്നതെന്ന് അഞ്ജലി നേരത്തേ വ്യക്തമാക്കിയിരുന്നു. ബാംഗ്ലൂര്‍, പോണ്ടിച്ചേരി, ചെന്നൈ, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് എല്‍ ഫോര്‍ ലവ് ചിത്രീകരിക്കുന്നത്.

നസ്രിയയ്ക്ക് പുറമേ നിത്യ മേനോന്‍, പാര്‍വ്വതി മേനോന്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് സമീര്‍ താഹിര്‍ ആണ്.
അന്‍വര്‍ റഷീദും അമല്‍ നീരദും ചേര്‍ന്ന് രൂപീകരിച്ച എ ആന്‍ഡ് ഐയാണ് മെയ് 9ന് ചിത്രം റിലീസിനെത്തിക്കുക. പുത്തന്‍ തലമുറയിലെ പല പ്രതിഭകളും ഒന്നിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായിട്ടാണ് എല്‍ ഫോര്‍ ലവ് ഒരുങ്ങുന്നത്. മലയാളത്തില്‍ വളരെ പെട്ടെന്ന് സ്വന്തമായ ഇടം നേടി മൂന്ന് യുവനടന്മാര്‍ ഒന്നിയ്ക്കുന്നതിനൊപ്പം പേരെടുത്ത നായികമാരും ചിത്രത്തില്‍ ഒന്നിച്ചെത്തുന്നു.
കൂടാതെ അഞ്ജലി തിരക്കഥാകൃത്തും സംവിധായകനുമാകുമ്പോള്‍ പ്രമുഖ സംവിധായകനായ അന്‍വര്‍ റഷീദ് നിര്‍മ്മാതാവിന്റെ റോളിലെത്തുന്നു. ഒപ്പം നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയെന്നചിത്രത്തിലൂടെ സംവിധാനത്തിലും കഴിവുണ്ടെന്ന് തെളിയിച്ച ക്യാമറാമാന്‍ സമീര്‍ താഹിറാണ് ക്യാമറയ്ക്ക് പിന്നില്‍.


Click it and Unblock the Notifications