പുലിമുരുകനില്‍ അഭിനയിക്കുമ്പോള്‍ പുലിയുളള കാര്യമൊന്നും അറിയില്ലായിരുന്നു,തുറന്നുപറഞ്ഞ് അഞ്ജലി നായര്‍

By Midhun Raj

സഹനടിയായുളള വേഷങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ താരമാണ് നടി അഞ്ജലി നായര്‍. ബാലതാരമായി സിനിമയില്‍ എത്തിയ താരം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുലിമുരുകനിലും ഒരു ചെറിയ റോളില്‍ നടി എത്തിയിരുന്നു. ചിത്രത്തില്‍ മുരുകന്റെ അമ്മയുടെ റോളിലാണ് അഞ്ജലി എത്തിയത്. അതേസമയം പുലിമുരുകനെ കുറിച്ച് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി പറഞ്ഞ കാര്യങ്ങള്‍ വെെറലായിരുന്നു. അന്ന് പുലിമുരുകന്‍ ഇത്ര വലിയ സിനിമയാണെന്ന് ചിത്രീകരണ സമയത്ത് തനിക്ക് അറിയില്ലായിരുന്നുവെന്ന് നടി പറയുന്നു.

pulimurugan

ഞാന്‍ വളരെ ലാഘവത്തോടെ പോയി ഒരു ഗര്‍ഭിണിയുടെ വേഷം ചെയ്തു. അജാസാണ് എന്റെ കൂടെ നില്‍ക്കണേ. അത് വൈശാഖേട്ടന്റെ ഒരു പടം, ഞാന്‍ പോയി ചെയ്തു. അതില് പുലി ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു. എനിക്ക് അത്ര വലിയ സിനിമയാണെന്ന് ഒന്നും അറിയില്ല. പുലിമുരുകനിലും മറ്റു സിനിമകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും കുട്ടികളൊക്കെ കണ്ടാല്‍ പുലിമുരുകനിലെ ചേച്ചിയല്ലെ എന്നാണ് ചോദിക്കാറുളളത്. ഇത്രയും സിനിമകളുടെ എണ്ണമൊന്നും ആരും ചോദിക്കാറില്ല. അപ്പോ അതുപോലെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ എപ്പോഴും ചെയ്യുക എന്നാണ് ആഗ്രഹം, അഞ്ജലി നായര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Recommended Video

പുലിമുരുകന്റെ രണ്ടാം ഭാഗവുമായി വൈശാഖും സംഘവും | FilmiBeat Malayalam

2016ലായിരുന്നു പുലിമുരുകന്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രം ആദ്യമായി നൂറ് കോടി ക്ലബിലെത്തിയ മലയാള ചിത്രമാണ്. 150 കോടിക്കടുത്ത് കളക്ഷനാണ് പുലിമുരുകന്‍ നേടിയത്. ലാലേട്ടന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രത്തില്‍ കമാലിനി മുഖര്‍ജി, നമിത, സുരാജ് വെഞ്ഞാറമൂട്, ജഗപതി ബാബു, ലാല്‍, നോബി മാര്‍ക്കോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

അതേസമയം മലയാളത്തില്‍ ചെറിയ വേഷങ്ങളിലാണ് അഞ്ജലി നായര്‍ കൂടുതല്‍ അഭിനയിച്ചത്. മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമായ ദൃശ്യം 2വിലും നടി എത്തുന്നുണ്ട്. മണിയറയിലെ അശോകനാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തില്‍ ഒരു സൈക്യാട്രിറ്റിന്റെ റോളിലായിരുന്നു അഞ്ജലി നായര്‍ അഭിനയിച്ചത്.

Read more about: mohanlal anjali nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X