ദൃശ്യം 2വിലെ റോളിനെ കുറിച്ച് കേട്ടപ്പോള്‍ കിളിപോയ അവസ്ഥയായിരുന്നു: അഞ്ജലി നായര്‍

By Midhun Raj

സഹനടിയായുളള വേഷങ്ങളില്‍ മലയാളത്തില്‍ സജീവമായ താരങ്ങളില്‍ ഒരാളാണ് അഞ്ജലി നായര്‍. ദൃശ്യം 2വിലെ മികച്ച പ്രകടനത്തിലൂടെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ സരിത എന്ന കഥാപാത്രമായി പ്രേക്ഷകരെ ഞെട്ടിച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. ചെറിയ വേഷങ്ങളില്‍ മുന്‍പ് അഭിനയിച്ചിരുന്ന താരത്തിന്റൈ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ് ദൃശ്യം 2വിലെ ക്യാരക്ടര്‍.

ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ദൃശ്യം 2വിലേക്ക് എത്തിയതിനെ കുറിച്ച് ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി നായര്‍ മനസുതുറന്നിരുന്നു. സ്‌ക്രിപ്റ്റ് വായിച്ച ശേഷം താനാണ് സരിതയെ അവതരിപ്പിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് അഞ്ജലി പറയുന്നു. മറ്റൊരു സിനിമയുടെ ഭാഗമായി ആഫ്രിക്കയില്‍ പോയി വന്നതിന് ശേഷമുളള ക്വാറന്റീന്‍ കാലത്താണ് ജീത്തു സര്‍ തന്നെ വിളിക്കുന്നതെന്ന് നടി പറഞ്ഞു.

ദൃശ്യം 2 തിരക്കഥ പൂര്‍ത്തിയാക്കിയെന്നും

ദൃശ്യം 2 തിരക്കഥ പൂര്‍ത്തിയാക്കിയെന്നും തനിക്ക് ഒരു വേഷമുണ്ടെന്നും അന്ന് സാര്‍ പറഞ്ഞു. കേട്ടപ്പോള്‍ സന്തോഷം തോന്നി. സിനിമയുടെ ഭാഗമാകാന്‍ കഴിയുമല്ലോ. അഞ്ജലി പറയുന്നു. താനൊന്ന് സ്‌ക്രിപ്റ്റ് വായിക്കണം എന്ന് സര്‍ എന്നോട് പറഞ്ഞു. ഞാന്‍ പോയി സ്‌ക്രിപ്റ്റ് വായിച്ചു. കോണ്‍ഫിഡന്‍ഷ്യല്‍ ആയിട്ടുളള ഭാഗങ്ങള്‍ ഒഴിവാക്കിയ തിരക്കഥയാണ് ദൃശ്യം 2വിന്റെതായി വായിച്ചത്.

വായിച്ചുകഴിഞ്ഞ ശേഷം

വായിച്ചുകഴിഞ്ഞ ശേഷം ഞാന്‍ ഇരുന്ന് തപ്പുകയായിരുന്നു. സരിത എല്ലാ സീനിലും കണ്ടിരുന്നു. ഞാന്‍ അക്കാര്യം ശ്രദ്ധിച്ചേയില്ല. എനിക്കുളളതല്ല, അത് എല്ലാത്തിലുമുണ്ടല്ലോ എന്നാണ് വിചാരിച്ചത്. ബാക്കിയുളള സ്ത്രീ കഥാപാത്രങ്ങളുടെ പേര് ഞാന്‍ നോക്കി. എന്നാല്‍ ഇതില്‍ എതാണ് എനിക്ക് എന്ന് മനസിലായിരുന്നില്ല.

തുടര്‍ന്ന് പുറത്തിറങ്ങിയ ശേഷം

തുടര്‍ന്ന് പുറത്തിറങ്ങിയ ശേഷം ജീത്തു സാറിന്‌റെ അസോസിയേറ്റിനോട് ചോദിച്ചു. സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഏതാണ് എന്റെ കഥാപാത്രമെന്ന് മനസിലായില്ല. അപ്പോള്‍ പുളളി പറഞ്ഞു. അതില്‍ സരിത എന്ന് കണ്ടില്ലെ. അതാണ് അഞ്ജലി ചെയ്യുന്ന ക്യാരക്ടര്‍. അപ്പോഴേക്കും എന്റെ കിളിപോയി. അഞ്ജലി നായര്‍ പറഞ്ഞു. തിരക്കഥ വായിച്ചെങ്കിലും സിനിമയുടെ ട്വിസ്റ്റുകളെ പറ്റിയൊന്നും തങ്ങള്‍ക്ക് അറിവില്ലായിരുന്നു. സിനിമ കണ്ടപ്പോഴാണ് ദൃശ്യം 2 എന്താണെന്ന് ശരിക്കും മനസിലായതെന്നും നടി പറഞ്ഞു.

Recommended Video

Drishyam 2 Advocate Renuka Interview ചില്ലക്കാരിയല്ല ഈ ഒറിജിനൽ വക്കീൽ.. | Filmibeat Malayalam
അതേസമയം ജീവിതത്തില്‍ ലഭിച്ച

അതേസമയം ജീവിതത്തില്‍ ലഭിച്ച എറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ദൃശ്യം 2വിലേതെന്ന് അടുത്തിടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അഞ്ജലി പറഞ്ഞിരുന്നു. 120ല്‍ അധികം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അതില്‍ മിക്കതും ചെറിയ റോളുകളായിരുന്നു. എന്നാല്‍ ദൃശ്യം 2വില്‍ നല്ലൊരു വേഷം ലഭിച്ചു. എന്നില്‍ വിശ്വാസമര്‍പ്പിച്ചാ എന്റെ ഡയറക്ടര്‍ ജിത്തു ചേട്ടനും, സിനിമയുടെ ഭാഗമായ ഓരോരുത്തരെയും ഈ അവസരത്തില്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ നന്ദി അറിയിക്കുന്നു എന്നായിരുന്നു അഞ്ജലി തന്‌റെ പോസ്റ്റില്‍ അന്ന് കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X