Anjali nair: ദിലീപും മഞ്ജുവും വിഷുവിന് മുഖാമുഖം!! രണ്ടു പേർക്കും അമ്മയായി അ‍ഞ്ജലി നായരും

രണ്ട് ബിഗ് ചിത്രങ്ങളുടേയും ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.

വളരെ ചുരുങ്ങിയ സമയം കൊണ്ട മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത യുവനടിയാണ് അഞ്ജലി നായർ. ഏതു കഥാപാത്രമായാലും അഞ്ജലിയുടെ കൈകളിൽ ഭഭ്രമായിരിക്കും. ഇപ്പോഴിത മറ്റൊരു താരത്തിനും ലഭിക്കാത്ത മാഹഭാഗ്യം താരത്തിനു ലഭിച്ചിരിക്കുകയാണ്. വിഷുവിന് തിയേറ്ററുകളിൽ എത്തുന്ന രണ്ടു സൂപ്പർഹിറ്റ് സിനിമകളിലും അഞ്ജലി ഭാഗമാകുന്നുണ്ട്. ദിലീപ് ചിത്രം കമ്മാരസംഭവത്തിലും മഞ്ജുവാര്യർ ചിത്രം മോഹൻലാലിലും താരം എത്തുന്നുണ്ട്. രണ്ടു ചിത്രത്തിലും താരങ്ങളുടെ അമ്മ വേഷത്തിലാണ് അഞ്ജലി എത്തുന്നത്.

അഞ്ജലി തന്നെയാണ് വിവരം ആരാധകരുമായി പങ്കുവെച്ചത്. രണ്ട് ബിഗ് ചിത്രങ്ങളുടേയും ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്. ചിത്രങ്ങളുടെ സംവിധായകരായ രതീഷ് അമ്പാട്ടിന്റേയും സാജിദിന്റേയും പേര് എടുത്തു പറഞ്ഞാണ് നന്ദി താരം നന്ദി പറയുന്നത്.

പുലിമുരുകൻ കൊണ്ടുവന്ന ഭാഗ്യം‌‌‌‌

പുലിമുരുകൻ കൊണ്ടുവന്ന ഭാഗ്യം‌‌‌‌

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ പുലിമുരുകനിൽ ഭാഗമാകാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ കമ്മാരസംഭവത്തിൽ അവസരം ലഭിക്കില്ലായിരുന്നെന്നും താരം പറയുന്നു. പുലിമുരുകനിലെ അതേ ടീം തന്നെയാണ് കമ്മാരംസംഭത്തിലും എത്തുന്നത്. പുലിമുരുകനിൽ അച്ഛൻ കഥാപാത്രം അവതരിപ്പിച്ച സന്തോഷ് കീഴാറ്റൂര്‍ തന്നെയാണ് ദിലീപിന്റെ അച്ഛനായും ചിത്രത്തിൽ എത്തുന്നത്. കൂടാതെ അജാസ് ദിലീപിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത്. മോഹൻലാലിൽ മഞ്ജുവാര്യരുടെ അമ്മയായിട്ടാണ് അഞ്ജലി എത്തുന്നത്. കൃഷ്ണകുമാറിന്റെ ഭാര്യയായിട്ടാണ് ഈ ചിത്രത്തിൽ എത്തുന്നത്.

 ചെറിയ വേഷങ്ങൾ

ചെറിയ വേഷങ്ങൾ

രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗ്യമാകാൻ കഴിഞ്ഞത് ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ്. രണ്ട് ചിത്രത്തിലും ചെറിയ ചെറിയ കഥാപാത്രങ്ങളെയാണ് താൻ അവതരിപ്പിക്കുന്നത്. എല്ലാവരും രണ്ടു ചിത്രങ്ങളും കാണണമെന്നും തന്റെ കഥാപാത്രത്തെ കുറിച്ചുളള അഭിപ്രായം അറിയിക്കണമെന്നും അ‍ഞ്ജലി ലൈവിൽ പറയുന്നുണ്ട്. രണ്ടു സിനിമകളിലേയും സംവിധായകന്മാരുമായി തനിയ്ക്ക് അടുത്ത ബന്ധമാണുള്ളത്. തന്റെ ആദ്യം പരസ്യചിത്രം സംവിധാനം ചെയ്തത് രതീഷ് അമ്പാട്ടായിരുന്നു. പിന്നീട് 10 വർഷത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

 ചോദിച്ചു വാങ്ങിയ കഥാപാത്രം

ചോദിച്ചു വാങ്ങിയ കഥാപാത്രം

മഞ്ജുവാര്യർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന മോഹൻലാൽ എന്ന ചിത്രത്തിലെ സംവിധായകൻ സജാദിനെ വർഷങ്ങളായി പരിചയമുണ്ട്. ചിത്രത്തിന്റെ തുടക്കം സമയത്ത് ഒന്ന് രണ്ട് കഥാപാത്രഹങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ താൻ അങ്ങോട്ട് ആവശ്യപ്പെട്ടതാമ് മഞ്ജുവാര്യരുടെ അമ്മ വേഷം . ആ കഥാപാത്രം ഞാൻ ചെയ്താൽ എങ്ങനെ യുണ്ടാകുമെന്ന് ചോദിച്ചപ്പോൾ തനിയ്ക്ക് പൂർണ്ണ പിന്തുണയാണ് സംവിധായകന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അതു കൊണ്ട് മാത്രമാണ് താൻ മീനുകിട്ടിയുടെ അമ്മയായതെന്നം താരം അ‍ഞ്ജലി പറഞ്ഞു.

കൈനിറയെ ചിത്രങ്ങൾ

കൈനിറയെ ചിത്രങ്ങൾ

അ‍ഞ്ജലിയ്ക്ക് ഈ വർഷം കൈനിറയെ ചിത്രങ്ങളാണ്. മോഹൻലാലും, കമ്മാരം സംഭവത്തിനു പിന്നാലെ ഒരു പിടി നല്ല ചിത്രങ്ങൾ റിലീസിനു എത്തുന്നുണ്ട്. അതിൽ എല്ലാം മികച്ച കഥാപാത്രങ്ങളാണ് താരത്തിന്റേത്. ബിടെക്, വാരിക്കുഴിയെ കൊലപാതകം, പ്രേമസൂത്രം, പനി, ബേബി സാം, കിടും എന്നീ സിനിമകളാണ് അഞ്ജലിയുടെ പുറത്തു വരാനുളള ചിത്രങ്ങൾ. നേരത്തെ തന്നെ പിന്തുണയും ഇനി വരാൻ പോകുന്ന ചിത്രങ്ങൾക്കും നൽകണമെന്നും താരം ലൈവിൽ പറയുന്നുണ്ട്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X