അഞ്ജലിയോട് നയന്‍താരയെ കണ്ട് പഠിക്കാന്‍

By Aswathi

വിവാദവും ഒളിജീവിതവുമെല്ലാം കഴിഞ്ഞ് സിനിമയിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുയാണ് തെന്നിന്ത്യന്‍ താരം അഞ്ജലി. രണ്ടാംവരവിനൊരുങ്ങുന്ന താരത്തിനെതിരെ ശക്തമായി പരാതിയുമായ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എംയു കലന്‍ജി. എന്റെ സിനിമ പൂര്‍ത്തിയാക്കാതെ അഞ്ജലിയ്ക്ക് മറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കലന്‍ജി സംവിധാനം ചെയ്യുന്ന 'ഊര് സുട്രി പുരണം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അഞ്ജലിയെ കാണാതാകുന്നതും തുടര്‍ന്നുള്ള വിവാദങ്ങളും. ഒടുവില്‍ വാര്‍ത്തകളെല്ലാം നിഷേധിച്ച് ദിവസങ്ങള്‍ക്ക് ശേഷം അഞ്ജലി തിരിച്ചുവരികയും ചെയ്തു. എന്നാല്‍ പാതിയില്‍ നിര്‍ത്തിപ്പോയ കലന്‍ജിയുടെ സിനിമയിലേക്ക് താരം തിരിഞ്ഞു നോക്കിയില്ല. ഇക്കാരണത്തെ ചൊല്ലിയാണ് ഇപ്പോള്‍ സംവിധായകന്‍ രംഗത്ത് വന്നിരിക്കുന്നത്.

anjali

വെറും 12 ദിവസം മാത്രമേ അഞ്ജലി തന്റെ ചിത്രവുമായി സഹകരിച്ചിട്ടുള്ളൂ എന്ന് കലന്‍ജി പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ തനിക്ക് അഞ്ജലി കാരണം കോടികളുടെ നഷ്ടമാണ് ഉണ്ടായത്. ഞാന്‍ കടക്കാരനുമായി. ഇനി ഒരു 20 ദിവസം കൂടെ അഞ്ജലി സഹകരിച്ചാല്‍ തനിക്ക് ഈ ചിത്രം പൂര്‍ത്തീകരിക്കാന്‍ കഴിയും. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ പല സംഘടനകളെയും സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും സംവിധായകന്‍ പറഞ്ഞു.

അതിനിടയിലാണ് അഞ്ജലി തെലുങ്ക്, കന്നട ചിത്രങ്ങളിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുന്നു എന്നറിഞ്ഞത്. എന്റെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തികരിക്കാതെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ അഞ്ജലിയ്ക്ക് കഴിയില്ല. നടി അഭിനയിക്കാത്ത പക്ഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കലന്‍ജി വ്യക്തമാക്കി.

പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ അഞ്ജലി നയന്‍താരയെ കണ്ടു പഠിക്കണമെന്നും കലന്‍ജി പറഞ്ഞു. ചിമ്പുവും നയതാരയും തമ്മിലുള്ള ശത്രുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അവര്‍ ഇപ്പോള്‍ വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. അവര്‍ തിരക്കഥയാണ് നോക്കുന്നത്. ഇക്കാര്യത്തില്‍ അഞ്ജലി നയന്‍താരയുടെ പ്രൊഫഷണലിസം കണ്ട് പഠിക്കണമെന്നാണ് കലന്‍ജി പറഞ്ഞത്.

അതേ സമയം താനൊരു വിവാദത്തിലും അകപ്പെട്ടിട്ടില്ലെന്നാണ് അഞ്ജലിയുടെ പ്രതികരണം. എന്റെ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇനി ചെയ്യുന്നത്. പുനീത് രാജ്കുമാറിനൊപ്പം ഒരു കന്നട ചിത്രമാണ്. ഞാന്‍ ഒരു തെറ്റും ചെയ്യാത്തതുകൊണ്ട് തന്നെ എന്റെ ചിത്രത്തിന്റെ ചിത്രീകരണം മുടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അഞ്ജലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X