സുരാജിന്‍റെ ചിത്രത്തിലൂടെ അഞ്ജലി മടങ്ങിയെത്തുന്നു
വിവാദങ്ങള്‍ക്ക് വിട നല്‍കി തെന്നിന്ത്യന്‍ താരം അഞ്ജലി തമിഴ് സിനിമയില്‍ സീജവാമകുന്നു. തമിഴില്‍ അഞ്ജലിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കലൈഞ്ജിയം എന്ന സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റ അഞ്ജലി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാതെ പോയതാണ് സംവിധായകനെ പ്രകോപിപ്പിച്ചത്.
സിനിമയില്‍ വീണ്ടും സജീവമാകാന്‍ തുടങ്ങിയ അഞ്ജലിയ്‌ക്കെതിരെ സംവിധായകന്‍ കലൈഞ്ജിയം രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. കലൈഞ്ജിയത്തിന്റെ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം മറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ മതിയെന്നായരുന്നു തീരുമാനം സംവിധായക സംഘടനകള്‍ അഞ്ജലിയുമായി ചര്‍ച്ച നടത്തുകയും പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുകയും ചെയ്തു.

സുരാജ് സംവിധാനം ചെയ്യുന്ന ജയം രവി ചിത്രത്തിലൂടെ വിവാദങ്ങള്‍ക്ക് വിട നല്‍കി അഞ്ജലി മടങ്ങിയെത്തുകയാണ്. ചിത്രത്തില്‍ ഹാസ്യത്തിന് പ്രാധാന്യമുള്ള വേഷമാണ് അഞ്ജലി അഭിനയിക്കുന്നത്. മലയാളം, തെലുങ്ക്, കന്നട ചിത്രങ്ങളുടെ നിര്‍മ്മാതാക്കളോട് അഞ്ജലിയെ അഭിനയിപ്പിയ്ക്കരുതെന്ന് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് സൗത്ത് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications