twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇവിടെ പള്ളി മാത്രേ ഉള്ളോ, അമ്പലമില്ലേ??? അങ്കമാലി ഡയറീസ് ക്രിസ്ത്യന്‍ ചിത്രമാക്കി ജനം ടീവി!!!

    അങ്കമാലി ഡയറീസ് ഒരു ക്രിസ്ത്യന്‍ സിനിമയാണെന്ന് ജനം ടീവി റിവ്യു. നിരൂപകന് രസകരമായ മറുപടി നല്‍കി സംവിധായകന്‍ ലിജോ ജേസ് പല്ലിശേരി.

    By Karthi
    |

    തിയറ്ററിലെത്തി ഒരാഴ്ച പിന്നിടുമ്പോഴും മികച്ച അഭിപ്രായം നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ് അങ്കമാലി ഡയറീസ്. 86 പുതുമുഖങ്ങള െഅണിനിരത്തി ലിജോ ജോസ് പല്ലിശേരി ഒരുക്കിയ ചിത്രത്തെ അഭിനന്ദിച്ച് സിനിമാ ലോകത്തെ പ്രുഖര്‍ തന്നെ രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ചിത്രത്തേക്കുറിച്ച് ജനം ടീവിയില്‍ രഞ്ജിത് ജി കാഞ്ഞിരിക്കാടന്‍ എഴുതിയ റിവ്യു ആണ്.

    അങ്കമാലിയിലെ പ്രധാനമന്ത്രിമാര്‍ എന്ന തലവാചകത്തില്‍ ജനം ടീവിയുടെ ഓണ്‍ലൈന്‍ പേജിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ബിജെപി ചാനലാണെങ്കിലും ഒരു സിനിമയെ പോലും വര്‍ഗീയതയുടെ കണ്ണിലൂടെ മാത്രമെ നോക്കിക്കാണാന്‍ കഴിയു എന്നാണ് ഈ റിവ്യു കാണിക്കുന്നത്. ഒരു ക്രിസ്ത്യാനി സിനിമയാണ് അങ്കമാലി ഡയറീസെന്നാണ് നിരൂപകന്റെ കണ്ടെത്തല്‍. അതിന് സ്ഥാപിക്കാന്‍ അക്കമിട്ട് തെളിവുകളും നിരത്തന്നുണ്ട് നിരൂപകന്‍.

    അങ്കമാലിക്കെന്താണ് പ്രത്യേകത?

    ഒരു സിനിമ ഇറക്കാന്‍ മാത്രം എന്ത് പ്രത്യകതയാണ് അങ്കമാലിക്കുള്ളതെന്നാണ് നിരൂപകന്റെ ആദ്യത്തെ സംശയം. ഒരു കലാ സൃഷ്ടി രൂപം കൊള്ളാന്‍ മാത്രമുള്ള പ്രത്യേകത അങ്കമാലിക്കില്ലെന്ന് പറയുന്ന രഞ്ജിത്ത് മുന്‍കാലങ്ങളില്‍ നോവലുകള്‍ക്ക് പശ്ചാത്തലമായ സ്ഥലങ്ങളുടെ പ്രത്യേകതകളും പറയുന്നുണ്ട്. അങ്കമാലിക്ക് ഉള്ള പ്രത്യകതകള്‍ വിമോചന സമരകാലത്തെ മുദ്രാവാക്യത്തിലേക്കും മുന്‍ എംഎല്‍എ ജോസ് തെറ്റയിലിന്റെ പേരില്‍ പ്രചരിച്ച വീഡിയോയിലേക്കും കിലുക്കത്തിലെ രേവതിയുടെ ഡയലോഗിലേക്കും ഒതുക്കി കളയുന്നു. ചരിത്രപരമായോ സാമൂഹിക സാംസ്‌കാരിക പരമായോ അങ്കമാലി എന്ന ചെറു പട്ടണത്തിന് ഒരു പ്രത്യകതയും ഇല്ലെന്നും രഞ്ജിത്ത് പറയുന്നു.

    ബലഹീനമായ കഥ

    ഏതൊരു ദേശത്തും കാണുന്ന സ്ഥിരം ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയ ദുര്‍ബലമായ കഥയാണ് ചിത്രത്തിന്റേതെന്നും രഞ്ജിത്ത് കണ്ടെത്തുന്നു. ഒരു പന്തുകളി ക്ലബ്, അവരെ ഹീറോയാക്കി വളര്‍ന്നുവരുന്ന പിള്ളേര്‍, ആ വളര്‍ച്ചയില്‍ സംഭവിക്കുന്ന അതിക്രമങ്ങള്‍, കള്ളുകുടി, കഞ്ചാവ്, വെട്ട്, കുത്ത്, പ്രേമം, പ്രതികാരം തുടങ്ങയി പതിവ് സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു ജഗപൊഗ കഥ. അല്പം വിജയിച്ച തിരക്കഥയും പ്രഫഷണല്‍ എഡിറ്റിംഗും കൊണ്ടും വര്‍ണാഭമായൊരു മറ സൃഷ്ടിക്കാന്‍ അണിയറക്കാര്‍ക്ക് കഴിഞ്ഞെന്നും നിരൂപണത്തില്‍ പറയുന്നു.

    അധോലോകത്തിന്റെ മിനിയേച്ചര്‍

    അധോലോകത്തിലെ വീരനായകരെ മലയാളത്തിലും പ്രതിഷ്ഠിക്കാന്‍ നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ദ്രജാലം, അഭിമന്യു, ആര്യന്‍ എന്നീ സിനിമകളെ തന്റെ കണ്ടെത്തലിന് ന്യായീകരണമായി ചൂണ്ടിക്കാണിക്കുന്നു. പിന്നീട് മലയാള സിനിമ അധോലോകത്തെ മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് അധോലോകത്തെ പറിച്ച് നടുകയായിരുന്നു. ഓരോ ചെറു നഗരങ്ങളിലും വേരുപടര്‍ത്തി ഒരു അധോലോകം വളര്‍ന്നു വരുന്നുണ്ടെന്ന് പറയുന്ന നിരൂപകന്‍ അതിന്റെ കാരണക്കാരായി ചൂണ്ടിക്കാണിക്കുന്നത് മലയാള സിനിമയെയാണ്. അതിലേക്കുള്ള ലിജോ ജോസ് പല്ലിശേരിയുടെ കനത്ത സംഭാവനയാണ് ഈ ചിത്രമെന്നും നിരൂപകന്‍ പറഞ്ഞുവയക്കുന്നു.

    ക്രൈസ്തവ ബിംബങ്ങളുടെ ധാരാളിത്തം

    തുടക്കം മുതല്‍ ഒടുക്കം വരം ക്രൈസ്തവ ബിംബങ്ങളുടെ ധാരാളിത്തമാണ് ചിത്രത്തിലെന്നും നിരൂപകന്‍ പറയുന്നു. അങ്കമാലിയിലെ ഡയറീസിലും സ്ഥിതി സമാനമാണ്. അങ്കമാലി ടൗണിലെ ഇറച്ചിക്കടയും പബ്ലിക് ടോയ്‌ലറ്റും സര്‍ക്കാര്‍ സ്ഥാപനങ്ങളും ബസ് സ്റ്റാന്‍ഡും റെയില്‍വെ സ്റ്റേഷനും എന്തിന് കാര്‍ണിവല്‍ പോലും കാണിക്കുന്ന അവതരണ ഗാനത്തില്‍ ക്രിസ്ത്യന്‍ പള്ളി പലതവണ കടന്നു വരുന്നുണ്ട്. എന്നാല്‍ അമ്പലം കാണിക്കുന്നില്ല. അങ്കമാലിയില്‍ അമ്പലം ഇല്ലാത്തതുകൊണ്ടാണോ എന്നും നിരൂപകന്‍ ചോദിക്കുന്നു. പിന്നീടങ്ങോട്ട് സിനിമയിലുടനീളം നിറയുന്ന പള്ളി സീനുകളും, പള്ളി പശ്ചാത്തലത്തില്‍ വരുന്ന സീനുകളും കുര്‍ബാന, മനസു ചോദ്യം, മിന്നുകെട്ട്, ഈസ്റ്റര്‍, കരോള്‍, പ്രദക്ഷിണം ഉള്‍പ്പെടെ മുഴുവന്‍ ക്രിസത്യന്‍ മയമാണ്. അങ്കമാലി ഒരു ക്രൈസ്തവ രാജ്യമാണോ എന്നുപോലും നിരൂപകന്‍ സംശയിക്കുന്നു.

    ആമേനിനും വിമര്‍ശനം

    ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത് ആമേനേയും ഈ നിരൂപണല്‍ ലേഖകന്‍ വിമര്‍ശിക്കുന്നുണ്ട്. ക്രൈസ്തവ മതധാരകളെ നിശബ്ദമായി കടത്തി വിടാന്‍ ശ്രമിക്കുന്ന ഒരു സൃഷ്ടിയാണെന്നും ആക്ഷേപം. കമിതാക്കളുടെ പ്രണയ സാഫല്യത്തിനായി പുണ്യാളന്‍ കത്തനാരുടെ വേഷത്തില്‍ അവതരിക്കുന്നതാണ് രണ്ടര മണിക്കൂര്‍ നേരത്തെ ബഹളത്തിനൊടുവില്‍ പറഞ്ഞുവയ്ക്കുന്നതെന്നും രഞ്ജിത്ത്.

    വാര്‍ക്കപ്പണിക്ക് പോകേണ്ടി വരും

    ഇത്തരത്തിലുള്ള തിരക്കഥകളെഴുതിയാല്‍ ഒടുവില്‍ വാര്‍ക്കപ്പണിക്ക് പോകേണ്ടി വരുമെന്നാണ് ലേഖകന്‍ വാല്‍ കഷ്ണത്തില്‍ ഒരു ഉപദേശം പോലെ ഓര്‍മിപ്പിക്കുന്നത്. ഉള്ളി പൊളിക്കുന്നതുപോലെ ഉള്‍ക്കാമ്പില്ലാത്ത കഥയില്‍ ആപാദ ചൂഢം മതം കുത്തി തിരുകിയാണ് ചിത്രം അവതരപ്പിക്കുന്നതെന്നുമാണ് ലേഖകന്റെ കണ്ടത്തല്‍. ചിത്രത്തിലുള്ള പുതുമുഖങ്ങള്‍ മാത്രമാണ് അല്പമെങ്കിലും ആശ്വാസം പകരുന്നതെന്നും രഞ്ജിത്ത് പറഞ്ഞുവയ്ക്കുന്നു.

    മറുപടി നല്‍കി ലിജോ ജോസ്

    രഞ്ജിത്തിന്റെ നിരൂപണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് എത്തി. 'നല്ല മനോഹരമായ റിവ്യു. ഇത്ര സൂക്ഷ്മമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല നന്ദി. രഞ്ജിത്ത് ജി കാഞ്ഞിരത്തിന് സുഖമെന്ന് കരുതട്ടെ. വീട്ടിലെല്ലാവരോടും അന്വേഷംണ പറയണം'. എന്നായിരുന്നു ലിജോയുടെ മറുപടി. സിനിമാ പാരഡൈസോ ക്ലബ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച ചര്‍ച്ച നടന്നതും ലിജോ മറുപടി നല്‍കിയതും.

    English summary
    Janam TV called Ankamali Diaries is a christian film in their review. Lijo Jose Pellissery gave replied to the review.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X