»   » പുതുമുഖങ്ങളുടെ അങ്കമാലിക്കഥ ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചു!!! സൂപ്പര്‍ താരങ്ങളും നാണിക്കും!!!

പുതുമുഖങ്ങളുടെ അങ്കമാലിക്കഥ ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചു!!! സൂപ്പര്‍ താരങ്ങളും നാണിക്കും!!!

Posted By: Karthi
Subscribe to Filmibeat Malayalam

സൂപ്പര്‍ താരങ്ങളുടെ പിന്തുണയില്ലാതെ തിയറ്ററെലത്തി പ്രേക്ഷകരെ അതിശയിപ്പിച്ച സിനിമയായിരുന്നു അങ്കമാലി ഡയറീസ്. അറിയപ്പെടുന്ന ഒരു താരങ്ങളും ഇല്ലാതെ 86 പുതുമുഖങ്ങളെ അണി നിരത്തിയാണ് ചിത്രം ഒരുക്കിയത്. 

നടന്‍ ചെമ്പന്‍ വിനോദ് ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രം പ്രതീക്ഷക്കൊത്ത വിജയം നേടി. പരീക്ഷണ ചിത്രങ്ങളുടെ സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയാണ് ചിത്രം സംവിധാനം ചെയ്തത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

രണ്ട് മാസത്തോളം നീണ്ട് നില്‍ക്കുന്ന തിയറ്റര്‍ സമരം അവസാനിച്ച് സിനിമകള്‍ തിയറ്ററിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് അങ്കമാലി ഡയറീസ് തിയറ്ററിലെത്തുന്നത്. മാര്‍ച്ച് മൂന്നിന് ചിത്രം റിലീസ് ചെയ്ത അന്നേ ദിവസം തന്നെയായിരുന്നു യുവതാര ചിത്രം ഒരു മെക്‌സിക്കന്‍ അപാരതയും റിലീസ് ചെയ്തത്.

റിലീസ് ചെയ്ത് രണ്ട് മാസം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ ആകെ കളക്ഷന്‍ റിപ്പോര്‍ട്ട് ലഭിക്കുന്നത്. 15.2 കോടി രൂപയാണ് റിലീസ് സെന്ററുകളില്‍ നിന്നായി ചിത്ര നേടിയത്. തുടക്കം മുതല്‍ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ചിത്രത്തിനായി.

നല്ല രീതിയില്‍ പ്രമോഷന്‍ ചെയ്തിരുന്നെങ്കിലും ഒരു മെക്‌സിക്കന്‍ അപാരതയുടെ അത്ര ഓളം തുടക്കത്തിലുണ്ടാക്കാന്‍ ചിത്രത്തിനായില്ല. എന്നാല്‍ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം പ്രേക്ഷകരെ നേടി. പ്രേക്ഷകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാതെ പരാമാവധി പ്രദര്‍ശനങ്ങള്‍ നടത്താന്‍ ചിത്രത്തിനായി.

പേര് പറഞ്ഞാല്‍ അറിയാവുന്ന എന്തിന് മുഖപരിചയമുള്ള താരങ്ങള്‍ പോലും ഇല്ലാതെ 86 നവാഗതരെ അണിനിരത്തിയാണ് ലിജോ ജോസ് പല്ലിശേരി ചിത്രമൊരുക്കിയത്. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ അങ്കമാലിയുടെ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളെ അതിഭാവുകത്വങ്ങളില്ലാതെ അവതരിപ്പിക്കാനായി എന്നതായിരുന്നു ചിത്രത്തിന്റെ വിജയം.

സിനിമ മാത്രമല്ല ചിത്രത്തിലെ പുതുമുഖ താരങ്ങളും ക്ലിക്കായി. പുതുമുഖങ്ങളുടെ പതര്‍ച്ചയില്ലാത്ത പ്രകടനം കാഴ്ചവെച്ച താരഹങ്ങളെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ചിത്രത്തിലെ വില്ലനായി എത്തിയ ശരത് കുമാറും നായിക അന്ന രാജനും മോഹന്‍ലാല്‍ ചിത്രങ്ങളിലെ താരങ്ങളായി. ശരത്കുമാര്‍ ഇപ്പോള്‍ പോക്കിരി സൈമണ്‍ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

English summary
Ankamali Diaries collect 15.2 crore from Kerala Box Office. Its an estimates Kerala gross.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam