»   » അങ്കമാലി പ്രേമം അവസാനിക്കുന്നില്ല... ജിമ്മിക്കി കമ്മലിനെ പിന്നാലാക്കും ഈ 'അങ്കമാലി മാങ്ങാക്കറി'..!

അങ്കമാലി പ്രേമം അവസാനിക്കുന്നില്ല... ജിമ്മിക്കി കമ്മലിനെ പിന്നാലാക്കും ഈ 'അങ്കമാലി മാങ്ങാക്കറി'..!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ പ്രേക്ഷകരുടെ അങ്കമാലി പ്രേമം അവസാനിക്കുന്നില്ല. അങ്കാമാലി ഡയറീസ് എന്ന ചിത്രവും അതിലെ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെ വീണ്ടും അങ്കമാലിയെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ്. ഇക്കുറി അങ്കമാലി മാങ്ങാക്കറിയാണ് പ്രേക്ഷക പ്രീതി നേടി യൂടൂബിലും സോഷ്യല്‍ മീഡിയയിലും തരംഗമാകുന്നത്. ഓണച്ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ തരംഗമായി മാറിയതിന് പിന്നാലെയാണ് അങ്കമാലി മാങ്ങാക്കറി എന്ന ഗാനവും പ്രേക്ഷക പ്രീതി നേടിയത്.

മനോജ് വര്‍ഗീസ് പരേക്കാട്ടില്‍ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ക്യൂബന്‍ കോളനി എന്ന ചിത്രത്തിലേതാണ് അങ്കമാലി മാങ്ങാക്കറി എന്ന ഗാനം. ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തേ പൊന്നേ കരയല്ലേ... എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച അരിസ്റ്റോ സുരേഷാണ് അങ്കമാലി മാങ്ങാക്കറി എന്ന ഗാന ആലപിച്ചിരിക്കുന്നത്. ഒരു കല്യാണ വീടിന്റെ പശ്ചാത്തലത്തില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്ന ഗാനരംഗത്തിന്റെ വീഡിയോ സഹിതമാണ് യൂടൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.

jin
റെക്കോര്‍ഡിട്ട് 'എന്‍റമ്മേടെ ജിമ്മിക്കി കമ്മല്‍' | Filmibeat Malayalam

കഴിഞ്ഞ ദിവസം യൂടൂബില്‍ പ്രത്യക്ഷപ്പെട്ട ഈ ഗാനരംഗം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. അങ്കമാലിയുടെ പശ്ചാത്തലത്തില്‍ പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി അടുത്തിടെ ഇറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ക്യൂബന്‍ കോളനി.

English summary
Ankamali manga curry song goes viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam