പൂച്ചയെ നായകനാക്കി ഒരുക്കുന്ന അങ്കുരം ഉടന്‍
മലയാള സിനിമയില്‍ നായകളായിരുന്നു വിലസിയിരുന്നത്. എന്നാല്‍ ആ കൂട്ടത്തില്‍ ഇനി പൂച്ചയും ഉണ്ടാകും. പൂച്ചയെ നായക കഥാപാത്രം ആക്കി ഒരുക്കുന്ന പുതിയ ചിത്രം അങ്കുരം ഉടന്‍ തിയറ്ററുകളില്‍ എത്തും. ടി.ദീപേഷാണ് അങ്കുരം സംവിധാനം ചെയ്യുന്നത്. അങ്കുരത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ജനുവരി അവസാനത്തോടെ അങ്കുരം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തും.
ദിലീപിന്റെ റിങ്ങ് മാസ്റ്ററും, സിഐഡി മൂസയും ഒക്കെയായിരുന്നു മൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രങ്ങള്‍. അതിലെല്ലാം നായയായിരുന്നു പ്രത്യക്ഷപ്പെട്ടത്. പൂച്ചയും അഭിനയിക്കും എന്നു തെളിയിക്കാനായി സംവിധായകന്‍ ദീപേഷ് രംഗത്തു വരികയാണ്.

വയനാട് കേന്ദ്രീകിച്ചാണ് അങ്കുരത്തിന്റെ ചിത്രീകരണം നടന്നത്. പരിസ്ഥിതി സംരക്ഷണത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വത്സലന്‍ വാതുശേരിയാണ്. ബിപിന്‍ എമിലിയും, ദേവി അജിത്തും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ജലീല്‍ ബാദുഷയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സ്റ്റിന്‍ ഗ്രേ മീഡിയയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൂച്ച എങ്ങനെ അഭിനയിക്കും എന്ന് കാണാന്‍ ജനങ്ങള്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.


Click it and Unblock the Notifications