സാരിയിൽ ക്ലാസിക് ലുക്കിൽ ആൻ അഗസ്റ്റിൻ!! ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് താരം
മലയാള സിനിമയ്ക്ക് മികച്ച നടിമാരെ സംഭാവന നൽകിയ സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസിന്റെ നായികമാർ എല്ലാം തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരാണ്. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയി അരങ്ങേറ്റം കുറിച്ച നടിയാണ് ആൻ അഗസ്റ്റിൻ. കന്നി ചിത്രത്തിൽ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ആനിന് ലഭിച്ചിരുന്നത്. നിരവധി അവാർഡുകളും താരത്തെ തേടിയെത്തിയിരുന്നു.
2010 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ആൻ 2017 ആയപ്പോഴേയ്ക്കും സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തു മാറി നിന്നിരുന്നു. ചുരുക്കം സമയം കൊണ്ട് വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് ആൻ പ്രത്യക്ഷപ്പെട്ടതെങ്കിലും ഇവയെല്ലാ പ്രേക്ഷക ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോഴിത സിനിമയിലേയ്ക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ് താരം.

വർഷങ്ങൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ
എൽസമ്മയെന്ന ആൺകുട്ടി എന്ന ചിത്രത്തിനു ശേഷം 2015 വരെ ആൻ അഗസ്റ്റിൻ സിനിമയിൽ സജീവമായിരുന്നു. എന്നാൽ 2015 ൽ പുറത്തു വന്ന നീന എന്ന ചിത്രത്തിനു ശേഷം ബിഗ് സക്രീനിൽ നിന്ന് താരം അപ്രത്യക്ഷമാകുകയായിരുന്നു. നീനയിലെ നാളിനി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നീനയ്ക്ക് ശേഷം 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുൽഖർ സൽമാൻ ചിത്രമായ സോളയിൽ എത്തിക്കുന്നത്.

വീണ്ടും സിനിമയിലേയ്ക്ക്
ഒരിടവേളയ്ക്ക് ശേഷം ആൻ വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് വിജയ് ബാബു നിർമ്മിക്കുന്ന ജയസൂര്യ ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവത്ര. എന്നാൽ ഇതുസംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. അതേസമയം ആനിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാകുന്നുണ്ട്.

വേറിട്ട വേഷം
ക്ലിന്റ് സോമൻ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. വേറിട്ട ലുക്കിലും ഗെറ്റപ്പിലുമാണ് താരം പ്രത്യക്ഷപ്പെടുന്നത്. വെള്ള , ചുമപ്പ് നിറത്തിലുളള സാരി ധരിച്ച് ക്ലിസി ലുക്കിലായിരുന്നു ആനിന്റെ ഫോട്ടോ ഷൂട്ട്.താരങ്ങളായ ശ്രിന്ദ, ഗൗതമി, ചാന്ദിനി, രഞ്ജിനി ജോസ്, അനു മോൾ തുടങ്ങിയവർ അനിന്റെ ചിത്രത്തിൽ മികച്ച അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്..

വിവാഹം
സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടിജോണുമായുള്ള വിവാഹം കഴിയുന്നത്. ഇതിനു ശേഷമായിരുന്നു സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തത്. സോളയിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് സജീവമായിരുന്നില്ല. വീണ്ടും രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ആൻ സിനിമയിൽ മടങ്ങി എത്തുന്നത്. സത്യന്റെ ജീവിതകഥയെ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് ആൻ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതു സംബന്ധമായ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.


Click it and Unblock the Notifications











