ആന്‍ അഗസ്റ്റിന്‍ തന്ന വാക്ക് പാലിച്ചു
വിവാഹം അഭിനയ ജീവിതത്തിന് തടസ്സമല്ലെന്ന് നേരത്തെ വ്യക്തമാക്കിയ ആന്‍ അഗസ്റ്റിന്‍ ശക്തമായി തന്നെ തിരിച്ചു വരുന്നു. എത്ര വൈകിയാലും ഞാന്‍ സിനിമയിലേയ്ക്ക് വരുമെന്നു പറഞ്ഞ ആന്‍ വാക്കു പാലിച്ചിരിക്കുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നീന എന്ന ചിത്രത്തിലാണ് ആനിനെ നായികയായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീ കഥാപാത്രത്തിനു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിരിക്കുകയാണ് ആന്‍ അഗസ്റ്റിന്.
ലോക സഞ്ചാരത്തിനുശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നീന. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു ന്യൂ ജനറേഷന്‍ സിനിമയായിരിക്കും ഇത്. നീന, നളിനി എന്നീ രണ്ട് പെണ്‍കുട്ടികളുടെ കഥ പറയുന്ന ചിത്രത്തില്‍ വിജയ് ബാബു ആണ് നായകനാകുന്നത്. സാഹസിക ബൈക്ക് സഞ്ചാരിയാണ് ചിത്രത്തിലെ നീന. തന്റേടിയായ കഥാപാത്രം.

ഏറ്റവും ദുരൂഹവും ദുര്‍ഗ്രഹവുമായ പാതകള്‍ ഭൂമിയില്‍ അല്ല, മനുഷ്യമനസുകളിലാണ് എന്ന മുഖവുരയോടെയാണ് ലാല്‍ ജോസ് പുതിയ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. ആര്‍.വേണുഗോപാലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ലാല്‍ ജോസിന്റെ നിര്‍മ്മാണ കമ്പനിയായ എല്‍.ജെ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
വ്യത്യസ്തത കൊണ്ടു വരുന്ന ലാല്‍ ജോസ് ഇത്തവണയും പ്രതീക്ഷ തെറ്റിക്കില്ല എന്നു തന്നെ കരുതാം. ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും


Click it and Unblock the Notifications