»   » ആന്‍ ഇല്ലാത്ത പ്രണയത്തിന്റെ ഗോസിപ്പില്‍

ആന്‍ ഇല്ലാത്ത പ്രണയത്തിന്റെ ഗോസിപ്പില്‍

Posted By:
Subscribe to Filmibeat Malayalam
Ann Augustine
സിനിമാ പ്രവര്‍ത്തകര്‍ പ്രണയത്തിലാകുമ്പോഴാണ് ഗോസിപ്പുകള്‍ പിറക്കാറുള്ളത്. എന്നാല്‍ ഗോസിപ്പിനു ശേഷം പ്രണയവും വിവാഹവും നടക്കാന്‍ പോകുകയാണ് മലയാള സിനിമയില്‍. ക്യാമറാമാന്‍ ജോമോന്‍ ടി. ജോണും നടി ആന്‍ അഗസ്റ്റിനും തമ്മില്‍ പരിചയപ്പെട്ട് രണ്ടാഴ്ചയക്കകം വിവാഹിതരാകാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ വിവാഹത്തിലേക്ക് അവരെ നയിച്ചത് ഇല്ലാത്തൊരു പ്രയണവും.

എന്നു വിവാഹം കഴിക്കുന്നു എന്നായിരുന്നു ഇവരോട് സുഹൃത്തുക്കള്‍ ചോദിച്ചിരുന്നത്. അതുവരെ രണ്ടുപേരുടെയും മനസ്സില്‍ പ്രണയമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഇരവരും ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഗോസിപ്പുകള്‍ കേട്ട ശേഷമാണ് ജോമോന്‍ ആനിനെ ശരിക്കും പരിചയപ്പെടുന്നത്. അതുവരെ പരിചയപ്പെടാന്‍ അവസരമൊന്നും ഉണ്ടായിരുന്നില്ല. കാരണം ജോമോന്‍ കാമറ ചെയ്ത ചിത്രത്തിലൊന്നും ആന്‍ അഭിനയിച്ചിരുന്നില്ല.

ഗോസിപ്പുകള്‍ക്കു വിരാമമിടാന്‍ പലരും പറയുന്നതു കേട്ട് ജോമോന്‍ ആദ്യം വിളിച്ചത് ആനിന്റെ അമ്മയെയാണ്. ആനിനെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണെന്നു പറഞ്ഞു. അങ്ങനെയാണ് വിവാഹം ഉറപ്പിക്കുന്നത്. സംവിധായകന്‍ വി.കെ. പ്രകാശിന്റെ ബാംഗ്ലൂരിലെ ഓഫിസില്‍ വച്ചാണ് രണ്ടുപേരും ആദ്യമായി ഒന്നിച്ചു കാണുന്നത്. വി.കെ.പിയുടെ പോപ്പിന്‍സില്‍ ആന്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഈ ഭാഗം കാമറ ചെയ്തത് ജോമോന്‍ അല്ല. ജോമോന്‍ അടക്കം മൂന്നുപേരാണ് ഇതില്‍ കാമറമാന്‍മാര്‍. അവിടെ വച്ച് സംസാരിച്ച ശേഷമാണ് രണ്ടുപേരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്. സിനിമയില്‍ തിരക്കായതിനാല്‍ വിവാഹതീയതി തീരുമാനിച്ചിട്ടൊന്നുമില്ല. വിവാഹശേഷവും ആന്‍ അഭിനയം തുടരുമെന്ന് തന്നെയാണ് പറയുന്നത്.

English summary
Ann Augustine, the daughter of artiste Augustine is said to be in love with the popular cinematographer Jomon T John,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X