ആന്‍ അഗസ്റ്റിന്‍ പുകവലിക്കും

By Gokul

കൊച്ചി: തുടക്കക്കാരിയില്‍ നിന്നും മികച്ച അഭിനേത്രിയായി മാറിക്കഴിഞ്ഞ ആന്‍ അഗസ്റ്റിന്‍ ലാല്‍ ജോസിന്റെ പുതിയ ചിത്രമായ നീനയില്‍ വ്യത്യസ്തമായ ഒരു കഥാപാത്രവുമായാണ് രണ്ടാം വരവിനെത്തുന്നത്. വിവാഹശേഷം നീണ്ട ഇടവേളയെടുത്ത ആനിന്റെ അഭിനയശേഷി മുഴുവന്‍ പുറത്തെടുക്കുന്നതായിരിക്കും പുതിയ കഥാപാത്രമെന്ന് ലാല്‍ ജോസ് സൂചന നല്‍കുന്നു.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

നീനയിലെ നായികയാകുന്ന ആന്‍ പുകവലിയും മദ്യപാനവും ശീലമാക്കിയ സ്ത്രീയായിട്ടാണ് വേഷപ്പകര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നത്. വില്ലനും സഹനടനുമൊക്കെയായി പേരെടുത്തു കഴിഞ്ഞ വിജയ് ബാബുവാണ് ചിത്രത്തിലെ നായകന്‍. വിജയ് ബാബുവിന്റെ ഭാര്യയായിട്ടാണ് ആന്‍ സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ann-augestin

ഭാര്യാ ഭര്‍ത്താക്കന്മാരായ വിജയ് ബാബുവിന്റെയും ആനിന്റെയും ദാമ്പത്യ ബന്ധത്തിലേക്ക് കടന്നുവരുന്ന 22 വയസുള്ള പെണ്‍കുട്ടിയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. നളിനി, നീന എന്നിങ്ങനെ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് സിനിമയുടെ തിരക്കഥ. നളിനിയായി എത്തുന്നതാരാണെന്ന് തീരുമാനിച്ചിട്ടില്ല.

രണ്ടു സ്ത്രീ കഥാപാത്രങ്ങളുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ചാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. വിക്രമാദിത്യന്റെ തകര്‍പ്പന്‍ വിജയത്തിനുശേഷം ലാല്‍ ജോസ് വീണ്ടും സംവിധായകന്റെ തൊപ്പിയണിയുന്ന ചിത്രം കൂടിയാണ് നീന. പതിവു ചേരുവകളുമായി ലാല്‍ജോസ് ഒരിക്കല്‍ക്കൂടി എത്തുമ്പോള്‍ മികച്ച വിജയം തന്നെയാണ് അണിയറക്കാരുടെ ലക്ഷ്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X