»   » ആനിന് അധ്യാപകനെ കെട്ടിയാല്‍ മതി...

ആനിന് അധ്യാപകനെ കെട്ടിയാല്‍ മതി...

Posted By:
Subscribe to Filmibeat Malayalam

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ഫ്രൈഡേയുടെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായതിന് പിന്നാലെ നായിക ആന്‍ അഗസ്റ്റിന്‍ ബാംഗ്ലൂരിലെ ക്യാമ്പസിലേക്ക് മടങ്ങുന്നു. പരീക്ഷയെഴുതുന്നതിനാണ് താന്‍ ക്യാമ്പസിലെത്തുന്നതെന്ന് മോളിവുഡിന്റെ പുതിയ താരസുന്ദരി പറയുന്നു. സിനിമയുടെ തിരക്കില്‍പ്പെട്ടതിനാല്‍ കഴിഞ്ഞ സെമസ്റ്ററിലെ ക്ലാസുകളിലൊന്നും ആന്‍ എത്തിയിരുന്നില്ല.

ഓര്‍ഡിനറി വമ്പന്‍ ഹിറ്റായതോടെ മലയാളത്തില്‍ ആനിന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നു കഴിഞ്ഞു. പലവിധ കാരണങ്ങളാല്‍ വൈകിപ്പോയ വാദ്ധ്യാരാണ് റിലീസിന് തയാറായ ആനിന്റെ മറ്റൊരു ചിത്രം. ജയസൂര്യയാണ ഇതിലെ നായകന്‍. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീലയും ഈ വര്‍ഷത്തെ ആനിന്റെ പ്രധാനപ്പെട്ടൊരു ചിത്രമാണ്.

മലയാളത്തിലെ നവധാര സിനിമകളുടെ ഗണത്തില്‍പ്പെടുത്താവുന്ന ഫഹദ് ചിത്രമായ ഫ്രൈഡേയിലും നടി ഏറെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അതേ സമയം തമിഴിലേക്കും കന്നഡയിലേക്കുമുള്ള ആനിന്റെ രംഗപ്രവേശം വൈകാതെ സംഭവിയ്ക്കുമെന്നാണ് സൂചന. ഇത് സത്യമാണെന്നും ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണെന്നും ആന്‍ പറയുന്നു.

കരിയറില്‍ മികച്ച റോളുകള്‍ തേടുന്ന ആനിന് ഭാവി ജീവിതത്തെക്കുറിച്ചും ചില സ്വപ്‌നങ്ങളുണ്ട്. ഒരു സ്‌കൂള്‍ അധ്യാപകനെ വിവാഹം കഴിച്ച് വിദേശത്ത് താമസക്കണമെന്നാണ് ആനിന്റെ ആഗ്രഹം. സ്‌കൂള്‍ അധ്യാപകനെ തന്നെ വിവാഹം ചെയ്യുന്നതിന് ആനിന് ചില ഉദ്ദേശങ്ങളുണ്ട്.

സമയം കൈയിലെടുത്ത് ഓടുന്ന ടെക്കിയെ കെട്ടിയാല്‍ ജീവിതം കഷ്ടപ്പാടിലാവും. സ്‌കൂള്‍ അധ്യാപകനാണെങ്കില്‍ കൃത്യസമയത്ത് തന്നെ വീട്ടിലെത്തും. രണ്ട് മാസത്തെ വെക്കേഷനുമുണ്ടാവും. ആനിന്റെ ഉദ്ദേശം ഇപ്പോള്‍ മനസ്സിലായില്ലേ?

English summary
The shoot of her next, director Lijin Jose's Friday, is almost through and actress Ann Augustine is back to Bangalore, where she is pursuing her studies
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam