»   » ആന്‍ അഗസ്റ്റിനും പ്രണയത്തില്‍; വിവാഹം വൈകില്ല

ആന്‍ അഗസ്റ്റിനും പ്രണയത്തില്‍; വിവാഹം വൈകില്ല

Posted By:
Subscribe to Filmibeat Malayalam
മലയാളത്തിലെ യുവനടിമാരില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ ആന്‍ ആഗസ്റ്റിനും പ്രണയക്കുരുക്കില്‍. സിനിമാലോകത്തു നിന്നു തന്നെയാണ് ആനും തന്റെ കൂട്ടുകാരനെ കണ്ടെത്തിയത്.


മോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകന്മാരുടെ നിരയിലേക്ക് ഉയര്‍ന്നുകൊണ്ടിരിയ്ക്കുന്ന ജോമോന്‍ ടി ജോണാണ് ആനിന്റെ ഹൃദയം കവര്‍ന്നിരിയ്ക്കുന്നത്. ന്യൂജനറേഷന്‍ സിനിമകള്‍ക്കൊപ്പം കുതിയ്ക്കുന്ന ജോമോന്‍ ഇതിനോടകം ഒരുപിട ഹിറ്റ് സിനിമകള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചു കഴിഞ്ഞു.

ചാപ്പാ കുരിശ്, ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മില്‍, പോപ്പിന്‍സ്, ഷൂട്ടിങ് തുടരുന്ന എബിസിഡി തുടങ്ങിയവയുടെയെല്ലാം ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത് ജോമോനാണ്. ഇതില്‍ മിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളോ ബ്ലോക്ക് ബസ്റ്ററുകളോ ആണ്.


ഒരു വര്‍ഷം മുമ്പാണ് ഇവര്‍ക്കിടയില്‍ സൗഹൃദം മൊട്ടിട്ടത് പിന്നീടത് പ്രണയമായി വളരുകയായിരുന്നു. വിവാഹം എന്നുവേണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും അടുത്തവര്‍ഷമാദ്യം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

പ്രമുഖ സ്വഭാവനടന്‍ അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിന്‍ ചുരുങ്ങിയകാലം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. എല്‍സമ്മ എന്ന പെണ്‍കുട്ടി, ത്രീ കിങ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ ആനിന്റെ പ്രകടനം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. വിവാഹശേഷം സിനിമയോട് ആന്‍ ഗുഡ് ബൈ പറയുമോയെന്നാണ് ഇനിയറിയേണ്ടത്.

English summary
Ann Augustine now found her life partner Jomon T John an ace cinematographer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam