ആന്‍ അഗസ്റ്റില്‍ ബഹുഭാഷാ ചിത്രത്തില്‍
വിവാഹം കഴിയുന്നതോടെ പൊതുവേ നടിമാര്‍ അഭിനയം നിര്‍ത്തുകയാണ് പതിവ്. മലയാളചലച്ചിത്രലോകത്ത് ഇപ്പോഴത്തെ ഒരു പതിവ് ഇതാണ്. അപൂര്‍വ്വമായി ചിലര്‍ വിവാഹശേഷവും പതിവു പോലെ സിനിമയില്‍ തുടരാറുണ്ടെങ്കിലും പലരും കുടുംബം, സിനിമ എന്നീ രണ്ടുകാര്യങ്ങളില്‍ നിന്നും കുടുംബത്തിന് പ്രാധാന്യം നല്‍കി സിനിമ വിടുകയാണ് പതിവ്.
അടുത്തിടെ നടി ആന്‍ അഗസ്റ്റിന്‍ വിവാഹിതയായപ്പോഴും ഈ ചോദ്യം ഉയര്‍ന്നു, വിവാഹത്തോടെ ആന്‍ അഭിനയം നിര്‍ത്തുമോയെന്ന്. അന്ന് പക്ഷേ ആന്‍ ആ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നല്‍കിയിരുന്നില്ല. എന്തായാലും വിവാഹശേഷം കിരിയര്‍ വിടാന്‍ ആന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന. ആന്‍ ഒരു ബഹുഭാഷാ ചിത്രത്തിനായി കരാറില്‍ ഒപ്പുവെച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മറാത്തി നടനും നിര്‍മ്മാതാവുമായ സ്വപ്‌നില്‍ ശേത്കര്‍ ഒരുക്കുന്ന നിര്‍മോണ്‍ എന്ന ബഹുഭാഷാ ചിത്രത്തിലാണ് ആന്‍ അഭിനയിക്കാന്‍ പോകുന്നത്.
ഈ ചിത്രത്തിലൂടെ എഴുത്തുകാരനും സംവിധായകനുമായ ദീപക് ലോബെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്നുണ്ട്. ആന്‍ പറയുന്നത് ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്, കരാറില്‍ ഒപ്പുവച്ചിട്ടില്ല എന്നാണ്. ഡേറ്റ് ക്ലാഷുണ്ടാകാതെ കാര്യങ്ങള്‍ തീരുമാനിച്ചശേഷം മാത്രമേ കരാറില്‍ ഒപ്പുവെയ്ക്കുകയുള്ളുവെന്നും ആന്‍ പറയുന്നു.
എല്‍സമ്മ എന്ന ആണ്‍കുട്ടിയെന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ആന്‍ അര്‍ജുനന്‍ സാക്ഷി, ത്രീ കിങ്‌സ്, ഓര്‍ഡിനറി, ഫ്രൈഡേ, ഡാ തടിയാ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി. ശ്യാമപ്രസാദ് ഒരുക്കിയ ആര്‍ടിസ്റ്റ് എന്ന ചിത്രത്തിലാണ് ആന്‍ ആവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications












