»   » ഒരു ഗുണ്ട, രണ്ട് ഗുണ്ട.. മൂന്ന് ഗുണ്ട, ഗുണ്ടകളോ ഗുണ്ട... ആന്‍ മരിയയുടെ രസകരമായ ട്രെയിലര്‍ കാണാം

ഒരു ഗുണ്ട, രണ്ട് ഗുണ്ട.. മൂന്ന് ഗുണ്ട, ഗുണ്ടകളോ ഗുണ്ട... ആന്‍ മരിയയുടെ രസകരമായ ട്രെയിലര്‍ കാണാം

Written By:
Subscribe to Filmibeat Malayalam

ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രം എത്രത്തോളം രസകരമായിരിക്കും എന്നതിന് ട്രെയിലര്‍ ഒരു ഉത്തമ സാക്ഷ്യപ്പെടുത്തലാണ്.

ആന്‍ മരിയ കലിപ്പിലാണ്, സണ്ണി വെയ്‌ന്റെ കഥാപാത്ര രഹസ്യം പുറത്തായി

ഹരീഷിന്റെ സ്വതസിദ്ധമായ കഥ പറച്ചല്‍ രീതിയിലാണ് ഒരുമിനിട്ട് 23 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഒരുക്കിയിരിയ്ക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ സാറ അര്‍ജ്ജുന്‍, സണ്ണി വെയിന്‍, അജു വര്‍ഗ്ഗീസ്, സിദ്ദിഖ് തുടങ്ങയവരെല്ലാം ട്രെയിലറിലെത്തുന്നു... കാണാം

ഒരു ഗുണ്ട, രണ്ട് ഗുണ്ട.. മൂന്ന് ഗുണ്ട, ഗുണ്ടകളോ ഗുണ്ട... ആന്‍ മരിയയുടെ രസകരമായ ട്രെയിലര്‍ കാണാം

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി സിനിമയിലെത്തിയ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ആന്‍മരിയ കലിപ്പിലാണ്. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രമാണ് ആദ്യത്തെ ചിത്രം.

ഒരു ഗുണ്ട, രണ്ട് ഗുണ്ട.. മൂന്ന് ഗുണ്ട, ഗുണ്ടകളോ ഗുണ്ട... ആന്‍ മരിയയുടെ രസകരമായ ട്രെയിലര്‍ കാണാം

സണ്ണി വെയിനും സാറ അര്‍ജ്ജുനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. വിക്രം നായകനായ തമിഴ് ചിത്രം ദൈവത്തിരുമകള്‍, ഐശ്വര്യ റായി നായികയായെത്തിയ ഹിന്ദി ചിത്രം ജസ്ബ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് സാറ അര്‍ജ്ജുന്‍

ഒരു ഗുണ്ട, രണ്ട് ഗുണ്ട.. മൂന്ന് ഗുണ്ട, ഗുണ്ടകളോ ഗുണ്ട... ആന്‍ മരിയയുടെ രസകരമായ ട്രെയിലര്‍ കാണാം

അജു വര്‍ഗ്ഗീസ്, സിദ്ദിഖ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, ധര്‍മജന്‍ ബോള്‍ഗാട്ടി, അഞ്ജലി അനീഷ് ഉപാസന, സേതു ലക്ഷ്മി അമ്മ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.

ഒരു ഗുണ്ട, രണ്ട് ഗുണ്ട.. മൂന്ന് ഗുണ്ട, ഗുണ്ടകളോ ഗുണ്ട... ആന്‍ മരിയയുടെ രസകരമായ ട്രെയിലര്‍ കാണാം

ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ്ജ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് ഷാന്‍ റഹ്മാനാണ്. ജോണ്‍ മന്ത്രിക്കലും സംവിധായകന്‍ മിഥുനും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രാഹണവും ലിജോ പോള്‍ എഡിറ്റിങും നിര്‍വ്വഹിച്ചിരിയ്ക്കുന്നു.

ഒരു ഗുണ്ട, രണ്ട് ഗുണ്ട.. മൂന്ന് ഗുണ്ട, ഗുണ്ടകളോ ഗുണ്ട... ആന്‍ മരിയയുടെ രസകരമായ ട്രെയിലര്‍ കാണാം

ഇനി ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ കാണൂ. ആഗസ്റ്റ് 5 ന് ചിത്രം റിലീസ് ചെയ്യും.

English summary
Ann Maria Kalippilaanu Official Trailer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam