»   » മുംബൈയില്‍ നിന്ന് ഒാഡിഷനിലൂടെ തിരഞ്ഞെടുത്ത പുതുമുഖം, പൃഥ്വിരാജിന്റെ എസ്രയിലെ മറ്റൊരു നായികയെ കണ്ടോ?

മുംബൈയില്‍ നിന്ന് ഒാഡിഷനിലൂടെ തിരഞ്ഞെടുത്ത പുതുമുഖം, പൃഥ്വിരാജിന്റെ എസ്രയിലെ മറ്റൊരു നായികയെ കണ്ടോ?

By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രമായ എസ്രയുടെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടി. ജനുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് ഇറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. മുന്‍കാല ഹൊറര്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു സര്‍പ്രൈസ് ചിത്രത്തില്‍ ഉണ്ടാകുമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്.


ഇംഗ്ലീഷ് വിഗ്ലീഷ്, ഫുക്രി എന്നീ ചിത്രങ്ങളിലെ നായികയായ പ്രിയാ ആനന്ദാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. എന്നാല്‍ പ്രിയാ ആനന്ദ് കൂടാതെ മറ്റൊരു പുതുമുഖ നടി കൂടെ ചിത്രത്തില്‍ കേന്ദ്ര വേഷം അവതരിപ്പിക്കുന്നുണ്ട്. മുംബൈയിലെ ഫിലിം സ്‌കൂളില്‍ നിന്നുമുള്ള ആന്‍ ശീതളാണ് നായിക.


ഒഡിഷനിലൂടെ

ഒഡിഷനിലൂടെയാണ് ആന്‍ ശീതളിനെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തത്.


റോസി

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് ആന്‍ ശീതള്‍ അവതരിപ്പിക്കുന്നത്. റോസി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു സസ്‌പെന്‍സ് നിറഞ്ഞ കഥാപാത്രമാണ് ആന്‍ ശീതള്‍ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.


രഞ്ജന്‍ എബ്രഹാം

ജെയ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഞ്ജന്‍ എബ്രഹാം എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.


മറ്റ് കഥാപാത്രങ്ങള്‍

ടൊവിനോ തോമസ്, വിജയ രാഘവന്‍, ബാബു ആന്റണി, സുദേവ് നായര്‍, സുജിത് ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


English summary
Ann Sheetal To Foray In Mollywood Through Ezra!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam