രക്ഷാധികാരി ബൈജുവിന് ശേഷം പുതിയ സിനിമയുമായി രഞ്ജന്‍ പ്രമോദ്! അന്ന ബെന്‍ നായിക

By Midhun Raj

കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകരുടെ ഒന്നടങ്കം സുപരിചിതയായി മാറിയ താരമാണ് അന്ന ബെന്‍, മധു സി നാരായണന്‍ സംവിധാനം ചെയ്ത സിനിമയില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ഹെലന്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഹെലന് പിന്നാലെ അന്ന ബെന്നിന്റെ മറ്റൊരു ചിത്രം കൂടി വരികയാണ്.

ranjan pramod-anna ben

മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദാണ് ഈ ചിത്രം ഒരുക്കുന്നത്. അന്ന ബെന്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നത്. സിനിമയെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ബിജു മേനോനെ നായകനാക്കിയുളള രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രമാണ് രഞ്ജന്‍ പ്രമോദിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. രണ്ടാം ഭാവം എന്ന സിനിമയില്‍ തിരക്കഥാകൃത്തായി തുടങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം ഫോട്ടോഗ്രാഫര്‍ ആണ്, തുടര്‍ന്ന് റോസ് ഗിറ്റാറിനാല്‍ എന്നൊരു സിനിമയും രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്തിരുന്നു. അതേസമയം ഹെലനാണ് അന്ന ബെന്നിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. കൂടാതെ നടന്‍ മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും നടി അഭിനയിക്കുന്നുണ്ട്.

More from Filmibeat

Read more about: ranjan pramod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X