അന്ന കംഫർട്ടബിളാണ്!! നന്നായി അഭിനയിച്ചത് അവൾക്കൊപ്പം... മനസ്സ് തുറന്ന് ഷെയ്ൻ നിഗം

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഷെയ്ൻ നിഗം. പുറത്തിറങ്ങിയ താരത്തിന്റെ എല്ലാ ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ബലതാരമായി എത്തുകയും പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഇടം പിടിക്കാനും ഷെയ്ന് കഴിഞ്ഞു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത 2016 ൽ പുറത്തു വന്ന കിസ്മത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഷെയ്ൻ നായകനായി ൺത്തുന്നത്. ഇതിനു ശേഷം പുറത്തു വന്ന പറവ, ഈട, സൈറ ബാനു, കുമ്പളങ്ങി നൈറ്റ്സ്, ഓള്, ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഇഷ്ക് എന്നി ചിത്രങ്ങൾ ഷെയ്ൻ എന്ന നടന്റെ വ്യത്യസ്ത മുഖങ്ങളാണ് കാണിച്ചു തന്നത്.

2019 ൽ പുറത്തു വന്ന ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ഇതുവരെ ഷെയ്ൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു കുമ്പളങ്ങി നൈറ്റ്സിലെ ബോബി. മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഷെയിന്റെ ബോബിയെ മാത്രമാല്ല ബേബി മോൾക്കും മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചത്. ഏറ്റവും കംഫർ‌ടബിളായി അഭിനയിക്കാൻ പറ്റിയത് അന്ന ബെന്നിനോടൊപ്പമാണെന്ന് ഷെയിൻ നിഗം. ദേശാഭിമാനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്..

 ഏറ്റവും  ഫ്രീയായി അഭിനയിച്ച ചിത്രം

ഏറ്റവും ഫ്രീയായി അഭിനയിച്ച ചിത്രം

ഏറ്റവും ഫ്രീയായി സംത്യപ്തിയോടെ അഭിനയിച്ച ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ് എന്ന് ഷെയ്ൻ നിഗം. സെറ്റും സ്ഥലവും ആളുകളുമൊല്ലാം അതിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഷെയ്ൻ പറഞ്ഞു. കൂടാതെ അന്നയോടൊപ്പം അഭിനയിക്കാൻ വളരെ കംഫർട്ടബിളാണെന്നും ഷെയ്ൻ കൂട്ടി ചേർത്തു. ചിത്രത്തിൽ നന്നായി അഭിനയിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.

അധികം മിണ്ടാത്ത കഥാപാത്രങ്ങൾ

അധികം മിണ്ടാത്ത കഥാപാത്രങ്ങൾ

അധികം മിണ്ടാത്ത തരത്തിലുളള ടൈപ്പ് കഥാപാത്രങ്ങളാണ് അധികം ഷെയ്നെ തേടി എത്തുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു കുമ്പളങ്ങിയിൽ. താൻ അധികം സംസാരിക്കാത്ത ആളാല്ലാത്തതു കൊണ്ടാണ് തന്റെ കഥാപാത്രങ്ങളെല്ലാം അത്തരത്തിലായി പോകുന്നത്. ഒരുപാട് സംസാരിക്കുന്ന ആളല്ല എങ്കിൽ തന്നെയും അടുപ്പമുള്ളവരോടാണ് കൂടുതൽ ഇടപഴകാറുള്ളത്. അതുകൊണ്ടാകണം തനിയ്ക്ക് ലഭിക്കുന്ന കഥാപാത്രങ്ങളൊക്കെ മിണ്ടാത്തവരായി പോകുന്നത്.

 കുമ്പളങ്ങിയിലെ ബോബി

കുമ്പളങ്ങിയിലെ ബോബി

ഷെയ്നിന്റെ കരിയറിൽ തന്നെ മികച്ച ഹിറ്റ് നേടിക്കൊടുത്ത ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ഇതുവരെ കണ്ടതിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു കുമ്പളങ്ങിയിൽ ഷെയ്ൻ അവതരിപ്പിച്ചത്. അധികം നിശബ്ദനയാ കഥാപാത്രങ്ങളിൽ തിളങ്ങിയ താരം അതിൽ നിന്ന് വിപരീതമായിട്ടുള്ള കഥാപാത്രമായിരുന്നു കുമ്പളങ്ങിയിൽ അവതരിപ്പിച്ചത് . തിയേറ്ററുകളിൽ മികച്ച വിജയമായിരുന്നു കുമ്പളങ്ങി നേടിയെടുത്തത്. 2019 ൽ പുറത്തു വന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കുമ്പളങ്ങി. ക്യാമറയ്ക്ക് മുന്നിലും അണിയറയിലും മികച്ച താരങ്ങളും അണിയറ പ്രവർത്തകരുമായിരുന്നു കുമ്പളങ്ങിയിൽ പ്രവർത്തിച്ചത്.

 ഇഷ്ക്

ഇഷ്ക്

കുമ്പളങ്ങിയിലെ ബോബിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇഷ്കിലെ സച്ചി . മട്ടിലും ലുക്കിലുമൊക്കെ അത് മുഴച്ചു നിൽക്കുന്നുമുണ്ട്. അതീവ സുന്ദരനായിട്ടാണ് സച്ചി ഇഷ്കിൽ എത്തുന്നത്. ബോബിയിൽ നിന്ന് സച്ചിയിലേയ്ക്ക് കുറെ ദൂരമുണ്ട്. അത് ചിത്രം കാണുമ്പോൾ തന്നെ വ്യക്തമാണ്. നവാഗതനായ അനുരാജ് മോഹൻ സംവിധാനം ചെയ്യുന്ന ചെയ്ത ചിത്രമാണ് ഇഷ്ക്. മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ വിജയ യാത്ര തുടരുകയാണ് ചിത്രം. ചിത്രത്തിൽ ഐടി കമ്പനി ഉദ്യോഗസ്ഥനായിട്ടാണ് ഷെയ്ൻ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X