ശരീരത്തെ കീറിമുറിക്കുന്ന തണുപ്പും, മനസിൽ പടരുന്ന ഭീതിയും! ഹെലൻ ട്രെയിലർ പുറത്ത്
കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളെ അത്ര വേഗം പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ഇപ്പോഴിത താരത്തിന്റെ രണ്ടാമത്തെ ചിത്രം എത്തുകയാണ്. ആനന്ദത്തിനു ശേഷം നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന ഹെലൻ എന്ന ചിത്രത്തിലാണ് പ്രധാന കഥാപാത്രമായി അന്ന ബെൻ എത്തുന്നത്. ഹെലൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് അന്ന അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.

എൽഐസി ഏജന്റായി ഒരു അച്ഛന്റേയും മകളുടേയും ജീവിതത്തിൽ നടക്കുന്ന സംഭവത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അച്ഛനായി എത്തുന്നത് നടൻ ലാലാണ്. ഒരു ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമായിരിക്കും ഹെലൻ എന്നാണ് പുറത്തു വന്ന ട്രെയിലർ സൂചിപ്പിക്കുന്നത്. ലാൽ, അന്ന ബെൻ എന്നിവരെ കൂടാതെ അജു വർഗീസ്, റോണി ഡേവിഡ് രാജ്, ലാൽ പോൾ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അജു വർഗീസ് എത്തുന്നത്. പുതുമുഖ താരം ആൽഫ്രഡ് കുര്യനാണ് ചിത്രത്തിലെ നായികൻ.
നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ഹെലൻ സംവിധാനം ചെയ്യുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ആല്‍ഫ്രെഡ് കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ആനന്ദ'ത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിലൊരുക്കുന്ന ചിത്രം കൂടിയാണ് ഹെലൻ.


Click it and Unblock the Notifications











