ബേബി മോളോ ഹെലനോ? തന്റെ ഇഷ്ട കഥാപാത്രം ഏതാണെന്ന് വെളിപ്പെടുത്തി അന്ന ബെന്‍
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ തരംഗമായ നായികയാണ് അന്ന ബെന്‍. മധു സി നാരായണന്‍ സംവിധാനം ചെയ്ത സിനിമയില്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. അന്ന ബെന്നിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. കുമ്പളങ്ങിക്ക് പിന്നാലെ ഹെലന്‍ എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങിയിരുന്നു.

രണ്ടാമത്തെ സിനിമയും തിയ്യേറ്ററുകളില്‍ നിന്നും മികച്ച വിജയമാണ് നേടിയത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ കുമ്പളങ്ങി നൈറ്റ്‌സ് വീട്ടുകാര്‍ക്കും സുഹൃത്തുകള്‍ക്കുമൊപ്പം ഏഴോ ഏട്ടോ തവണ കണ്ട കാര്യം നടി വെളിപ്പെടുത്തിയിരുന്നു. താന്‍ ജീവിതത്തില്‍ എറ്റവും കൂടുതല്‍ തവണ കണ്ട സിനിമ കുമ്പളങ്ങി ആണെന്നും അന്ന പറഞ്ഞു.
ഹെലനിലെ കഥാപാത്രത്തെക്കാള്‍ തനിക്ക് ആത്മബന്ധം കുമ്പളങ്ങിയിലെ ബേബിയുമായാണ്. ബോറടി മാറ്റാന്‍ പാട്ടുകേള്‍ക്കുകയും ചിത്രം വരയ്ക്കുകയുമാണ് താന്‍ ചെയ്യാറുളളതെന്നും നടി പറഞ്ഞു. സൈക്കോളജിയില്‍ പിജി ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ജെഎഫ്ഡബ്യൂവിന് നല്‍കിയ ഫോട്ടോഷൂട്ടിനിടെ നടി പറഞ്ഞു. ഹെലന് പിന്നാലെ കപ്പേള എന്നെ ചിത്രമാണ് അന്ന ബെന്നിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.


Click it and Unblock the Notifications











