ഹെലന്‍ ആയി കുമ്പളങ്ങി നായിക! അന്ന ബെന്‍ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അന്ന ബെന്‍. ചിത്രത്തിലെ ബേബി മോള്‍ എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഒരു പുതിയ താരത്തിന് കിട്ടുന്നതിനേക്കാള്‍ വലിയ വരവേല്‍പ്പാണ് നടിക്ക് ലഭിച്ചിരുന്നത്. അന്ന ബെന്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചിരുന്നത്. ഹെലന്‍ എന്ന് പേരിട്ട സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. തരംഗമായ ആദ്യ പോസ്റ്ററിന് പിന്നാലെയാണ് സിനിമയുടെ പുതിയ പോസ്റ്ററും ഇറങ്ങിയിരിക്കുന്നത്. ആനന്ദത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് ഹെലന്‍, നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രമൊരുക്കുന്നത്.
അന്ന ബെന്നിന് പുറമെ ലാല്‍, അജു വര്‍ഗീസ്, നോബിള്‍ ബാബു തോമസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹാബിറ്റ് ഓഫ് ലൈഫ്, ബിഗ് ബാങ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ആല്‍ഫ്രഡ് കുര്യനും നോബിള്‍ ബാബു തോമസും ചേര്‍ന്നാണ്. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന സിനിമയ്ക്ക് ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു,
ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്ങ്. നവംബര്‍ ആദ്യ വാരം അന്ന ബെന്നിന്റെ ഹെലന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരുടെ ഉടമസ്ഥതയിലുളള ഫണ്‍ടാസ്റ്റിക് ഫിലിംസാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കുന്നത്.


Click it and Unblock the Notifications











