ലെഗ് പീസ് ഇല്ലേയെന്ന് കമന്റ്! പരിഹസിച്ച ആള്‍ക്ക് കിടിലന്‍ മറുപടിയുമായി അന്ന ബെന്‍
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അന്ന ബെന്‍. ചിത്രത്തിലെ ബേബിമോള്‍ എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുമ്പളങ്ങിക്ക് പിന്നാലെ ഹെലന്‍, കപ്പേള തുടങ്ങിയ സിനിമകളും അന്നയുടെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ തുടര്‍ച്ചയായി മൂന്ന് വിജയ ചിത്രങ്ങളാണ് നടിക്ക് ലഭിച്ചത്. അതേസമയം സിനിമാ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് അന്ന ബെന്‍.

തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമൊക്കെ നടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം അനശ്വര രാജനെ പിന്തുണച്ചുകൊണ്ടുളള വീ ഹാവ് ലെഗ്‌സ് ക്യാംപെയിനില്‍ നടിയും ഭാഗമായിരുന്നു. തന്റെ കാലുകള്‍ കാണിച്ചുകൊണ്ടുളള പുതിയ ചിത്രം പങ്കുവെച്ചായിരുന്നു അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യവുമായി അന്ന എത്തിയത്. പിന്നാലെ ചിത്രത്തിന് താഴെ പരിഹാസ കമന്റുമായി ഒരാള്‍ എത്തിയിരുന്നു.
ലെഗ് പീസ് ഇല്ലേ എന്നായിരുന്നു അന്ന ബെനിന്റെ ചിത്രത്തിന് താഴെ ഇയാള്‍ കുറിച്ചത്. തുടര്‍ന്ന് സദാചാര ആങ്ങളയ്ക്ക് കുറിക്കുകൊളളുന്ന മറുപടിയാണ് അന്ന ബെന്‍ നല്‍കിയത്. ഹാന്‍ഡ് പീസ് മതിയോ എന്നായിരുന്നു ഇയാള്‍ക്ക് മറുപടിയായി അന്ന ബെന്‍ കുറിച്ചത്. പിന്നാലെ അന്ന ബെനിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
നേരത്തെ അനശ്വരയ്ക്ക് പിന്തുണയുമായി മലയാളി നടിമാരെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അന്നയ്‌ക്കൊപ്പം റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരക്കാര്‍, നസ്രിയ, രജിഷ വിജയന്‍, അമേയ മാത്യൂ, ഗ്രേസ് ആന്റണി തുടങ്ങിയവരെല്ലാം എത്തിയിരുന്നു. വീ ഹാവ് ലെഗ്‌സ് ക്യാംപെയിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.
Recommended Video
നേരത്തെ ഇറക്കം കുറഞ്ഞ വസ്ത്രത്തിന്റെ പേരിലായിരുന്നു അനശ്വര വിമര്‍ശിക്കപ്പെട്ടത്. തുടര്‍ന്ന് വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കുമെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് നടി നല്‍കിയിരുന്നത്. ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുവിന്‍" എന്നാണ് വിമര്‍ശകര്‍ക്കുളള മറുപടിയായി അനശ്വര കുറിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് അനശ്വര രാജന് പിന്തുണ അറിയിച്ച് മറ്റു നടിമാരെല്ലാം എത്തിയത്.


Click it and Unblock the Notifications