»   » മമ്മൂട്ടിയേയും ദുല്‍ഖറിനെയും കുറിച്ച് അങ്ങനെയല്ല പറഞ്ഞത്.. പൊട്ടിക്കരഞ്ഞ് ലിച്ചി പറയുന്നു!

മമ്മൂട്ടിയേയും ദുല്‍ഖറിനെയും കുറിച്ച് അങ്ങനെയല്ല പറഞ്ഞത്.. പൊട്ടിക്കരഞ്ഞ് ലിച്ചി പറയുന്നു!

Posted By: Nihara
Subscribe to Filmibeat Malayalam
നായകന്‍ ദുല്‍ഖര്‍, മമ്മൂട്ടി അച്ഛന്‍: ലിച്ചിക്ക് കിട്ടിയ പണി | Filmibeat Malayalam

അങ്കമാലി ഡയറീസിലൂടെയാണ് അന്ന രാജന്‍ സിനിമയിലേക്കെത്തിയത്. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്നെയാണ് താരത്തിന് കിട്ടിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനം കവര്‍ന്ന ലിച്ചി മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തില്‍ നായികയായി എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രം നേടിയത്.

വിനീത് ശ്രീനിവാസന് ലാലേട്ടനെ അങ്കിളെന്നു വിളിക്കാം.. വേദനിപ്പിച്ചെങ്കില്‍ മാപ്പ്!

ലാലങ്കിളിന്‍റെ ജിമ്മിക്കി കമ്മല്‍... വിനീതിനെ കൊന്നു കൊല വിളിച്ച് ആരാധകര്‍ .. അങ്കിളല്ല ഏട്ടന്‍!

മഞ്ജു വാര്യരുടെ ആ സങ്കടം മാറി..മമ്മൂട്ടിക്കൊപ്പം ഒരുമിച്ചു.. ആദ്യമായി.. ചിത്രങ്ങള്‍ വൈറല്‍!

സൂര്യ ടിവിയിലെ പരിപാടിക്കിടെ മമ്മൂട്ടി, ദുല്‍ഖര്‍ ഇവരില്‍ ആരുടെ നായികയായി അഭിനയിക്കണമെന്ന തരത്തില്‍ കുസൃതി ചോദ്യം ചോദിച്ചിരുന്നു. ദുല്‍ഖറിന്റെ നായികയായും മമ്മൂട്ടിയുടെ മകളുമായി അഭിനയിക്കാനാണ് താല്‍പര്യമെന്ന് ലിച്ചി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സംഭവം വൈറലായതോടു കൂടിയാണ് സംഭവിച്ചതിനെക്കുറിച്ച് വിശദീകരണവുമായി ലിച്ചി രംഗത്തെത്തിയത്.

വല്ലാതെ വേദനിപ്പിച്ചു

താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ലിച്ചി പറയുന്നു. പൊട്ടിക്കരഞ്ഞാണ് താരം ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.

താരതമ്യം നടത്തിയിട്ടില്ല

മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ ഇവരെ താരതമ്യം ചെയ്യാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ല. അത്തരത്തിലൊരു കാര്യം താന്‍ ചെയ്തിട്ടില്ലെന്നും ലിച്ചി ആവര്‍ത്തിക്കുന്നു. ഈ സംഭവം വല്ലാതെ ഫീല്‍ ചെയ്തു.

പരിപാടിക്കിടയില്‍ ചോദിച്ചത്

സൂര്യ ടിവിയിലെ ഒരു പരിപാടിക്കിടയിലാണ് ഇത്തരമൊരു കുസൃതി ചോദ്യം ലഭിച്ചത്. കുറേ ചോദ്യങ്ങള്‍ക്ക് നോ കമന്‍സ് പറഞ്ഞതിനു ശേഷമാണ് ഈ ചോദ്യം ലഭിച്ചത്.

പറഞ്ഞത് ഇതാണ്

മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തിയാല്‍ ആരുടെ നായികയാവാനാണ് ഇഷ്ടമെന്നായിരുന്നു അവര്‍ ചോദിച്ചത്. അങ്ങനെയാണെങ്കില്‍ നായകനായി ദുല്‍ഖര്‍ വരട്ടെ. അച്ഛനായി മമ്മൂക്കയും എത്തട്ടെയെന്നുമാണ് പറഞ്ഞത്.

മമ്മൂട്ടിയുടെ നായികയാവാം

ആദ്യം മറുപടി പറഞ്ഞതിന് പിന്നാലെ തന്നെ മമ്മൂട്ടി നായകനായും ദുല്‍ഖര്‍ അച്ഛനായും വരട്ടയെന്നും പറഞ്ഞിരുന്നു. രണ്ടുപേര്‍ക്കൊപ്പവും അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. കുസൃതി ചോദ്യം എന്ന ലെവലിലാണ് ആ ഉത്തരം നല്‍കിയത്.

പറഞ്ഞത് വളച്ചൊടിച്ചതാണ്

താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മമ്മൂട്ടിയേയും ദുല്‍ഖറിനെയും താരതമ്യം ചെയ്യാനും മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്നും ലിച്ചി പറയുന്നു.

മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹം

അങ്കമാലി ഡയറീസിനു ശേഷം മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. പിന്നീട് അത് വൈകിയപ്പോഴാണ് മോഹന്‍ലാല്‍ ചിത്രം ചെയ്തത്.

പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചിരുന്നു

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ താന്‍ ആശംസ അറിയിച്ചിരുന്നുവെന്നും ലിച്ചി പറയുന്നു. വളരെയേറെ അഭിമാനത്തോടെയാണ് അദ്ദേഹത്തെ ആശംസിച്ചതിനെക്കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞത്.

ക്ഷമ ചോദിക്കുന്നു

മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് പ്രവര്‍ത്തകരോട് മാപ്പു പറയുന്നു. മോഹന്‍ലാലിന്റെ നായികയായതു കൊണ്ട് ഇത്തരത്തില്‍ പറയാനും മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്നും ലിച്ചി പറയുന്നു.

ഫേസ്ബുക്കിലൂടെ രൂക്ഷ വിമര്‍ശനം

തന്നെ ഇതുവരെ പിന്തുണച്ചിരുന്നവര്‍ ഇപ്പോള്‍ മാറ്റി സംസാരിക്കുമ്പോള്‍ അത് വല്ലാതെ ഫീല്‍ ചെയ്യുന്നു. നിങ്ങളുടെ ലിച്ചി ഒരിക്കലും ഇത്തരത്തില്‍ പറയില്ല. മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരെ താരതമ്യം ചെയ്യാനൊന്നും താന്‍ വളര്‍ന്നിട്ടില്ല. ഇനി വളരുകയും ഇല്ലെന്നും ലിച്ചി പറയുന്നു.

English summary
Anna Rajan fb live

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam