»   » അങ്ങോട്ട് വിളിക്കാന്‍ പേടിയായിരുന്നു..മമ്മൂക്ക വിളിച്ച് സംസാരിച്ചു.. എല്ലാം ശരിയായി!

അങ്ങോട്ട് വിളിക്കാന്‍ പേടിയായിരുന്നു..മമ്മൂക്ക വിളിച്ച് സംസാരിച്ചു.. എല്ലാം ശരിയായി!

Posted By: Nihara
Subscribe to Filmibeat Malayalam
മമ്മൂട്ടി ലിച്ചിയെ വിളിച്ച് പറഞ്ഞതെന്ത്? | filmibeat Malayalam

സൂര്യ ടിവിയിലെ പരിപാടിക്കിടയില്‍ അവതാരക ചോദിച്ച കുസൃതി ചോദ്യത്തിന് ഉത്തരം നല്‍കിയതിന്റെ പേരില്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ അന്ന രാജനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖരും ഒരുമിച്ചെത്തിയാല്‍ ആരുടെ നായികയായി അഭിനയിക്കുമെന്നായിരുന്നു ചോദ്യം. ദുല്‍ഖറിന്റെ നായികയും മമ്മൂട്ടിയുടെ മകളുമായി അഭിനയിക്കാനാണ് താല്‍പര്യമെന്നായിരുന്നു അന്ന മറുപടി നല്‍കിയത്.

റാണി മുഖര്‍ജിയുടെ ജീവിതം മാറ്റി മറിച്ച ആ സിനിമ ഐശ്വര്യാ റായ് വേണ്ടെന്നു വെച്ചതായിരുന്നു!

65 വയസ്സുള്ള അച്ഛനായി മമ്മൂട്ടി തകര്‍ക്കും.. ലിച്ചി മാപ്പ് പറയേണ്ട കാര്യമില്ലായിരുന്നു!

സൗബിനെ എടുത്തിട്ട് പെരുമാറുന്നത് കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല.. വല്ലാതെ സങ്കടമായി!

അന്നയുടെ മറുപടിയാണ് ഫാന്‍സ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഫേസ്ബുക്ക് പേജിലൂടെ രൂക്ഷ വിമര്‍ശനം തുടരുന്നതിനിടയിലാണ് താരം ക്ഷമ ചോദിച്ചത്. ഫേസ്ബുക്ക്‌ലൈവിനിടയില്‍ താരം കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. സംഭവത്തില്‍ അന്ന രാജന് പിന്തുണയുമായി റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരുന്നു. 65 വയസ്സുകാരനായ പിതാവായി മമ്മൂട്ടി മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടിയുടെ നിലപാട്

ഫാന്‍സ് പ്രവര്‍ത്തകര്‍ അന്ന രാജനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നതിനിടയില്‍ മമ്മൂട്ടി പ്രതികരിക്കാത്തതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വിളിച്ച് സംസാരിച്ചു

വിവാദങ്ങള്‍ തുടരുന്നതിനിടയില്‍ മമ്മൂട്ടി വിളിച്ച് സംസാരിച്ചിരുന്നുവെന്ന് അന്ന രാജന്‍ പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് താരം മമ്മൂട്ടി വിളിച്ച കാര്യത്തെക്കുറിച്ച് പങ്കുവെച്ചിട്ടുള്ളത്.

ആശ്വാസം തോന്നുന്നു

മനസ്സില്‍ പോലും ചിന്തിക്കാത്ത തരത്തിലാണ് കാര്യങ്ങള്‍ പ്രചരിച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച അതുല്യ പ്രതിഭകളിലൊരാളായ മമ്മൂട്ടിയെക്കുറിച്ച് താന്‍ പറഞ്ഞതല്ല പ്രചരിച്ചിരുന്നത്.

അങ്ങോട്ട് വിളിക്കാന്‍ പേടിയായിരുന്നു

മമ്മൂട്ടിയെ എങ്ങനെ അങ്ങോട്ട് വിളിച്ച് സംസാരിക്കുമെന്നറിയാതെ നില്‍ക്കുന്നതിനിടയിലാണ് അദ്ദേഹം ഇങ്ങോട്ട് വിളിച്ച് സംസാരിച്ചത്. അദ്ദേഹത്തോട് കാര്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ തനിക്ക് ആശ്വാസമായെന്നും ലിച്ചി കുറിച്ചിട്ടുണ്ട്.

രണ്ടാമത്തെ ചിത്രം

അങ്കമാലി ഡയറീസ് ശേഷം മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനുള്ള അവസരമാണ് തന്നെ തേടിയെത്തിയത്. എന്നാല്‍ ആ സിനിമയുടെ ചിത്രീകരണം നീണ്ടു പോയപ്പോഴാണ് വെളിപാടിന്റെ പുസ്തകത്തില്‍ അഭിനയിച്ചത്.

മമ്മൂട്ടിക്ക് നന്ദി

കേവലം രണ്ടു ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച തുടക്കക്കാരിയായ തന്നെ വിളിച്ച് ആശ്വസിപ്പിക്കാന്‍ അദ്ദേഹം കാണിച്ച മനസ്സിന് നന്ദി . അന്ന് നടക്കാതെ പോയ ആ അവസരം വീണ്ടും തേടിയെത്തട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അന്ന രാജന്‍ കുറിച്ചിട്ടുണ്ട്.

English summary
Anna Rajan facebook post Mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam