മമ്മൂക്കയുടെ മധുരരാജയില്‍ ലിച്ചിയും! ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു! പുതിയ വിശേഷങ്ങളിങ്ങനെ!

By Prashant V R

മെഗാസ്റ്റാര്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുര രാജ. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ് എല്ലാവര്‍ക്കുമുളളത്. ഇത്തവണയും എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും അണിയറക്കാര്‍ ഒരുക്കുകയെന്നാണ് അറിയുന്നത്.

ആദ്യ ഭാഗത്തിലെപ്പോലെ തന്നെ പ്രേക്ഷകരെ രസിപ്പിക്കാനുള്ള ചേരുവകളെല്ലാം രണ്ടാം ഭാഗത്തിലുമുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മധുരരാജയുടെ ഷൂട്ടിംഗ് പുരോഗമിക്കവേ ചിത്രത്തെക്കുറിച്ചുളള പുതിയ വിശേഷങ്ങള്‍ പുറത്തുവന്നിരുന്നു.

മധുര രാജ

മധുര രാജ

പോക്കിരിരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. ചിത്രത്തില്‍ മധുര രാജയായുളള മമ്മുട്ടിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പോക്കിരി രാജയില്‍ നിന്നും ചെറിയ മാറ്റങ്ങളോടു കൂടിയ ലുക്കിലായിരിക്കും മമ്മൂക്ക എത്തുക. ആദ്യ ഭാഗത്തിന് തിരക്കഥയെഴുതിയ ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും കഥയെഴുതിയിരിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖും ഉദയകൃഷ്ണയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ് മധുരരാജ.

നിര്‍മ്മാണം

നിര്‍മ്മാണം

ആക്ഷന്‍, കോമഡി, ഇമോഷന്‍ എന്നിവയ്ക്കെല്ലാം പ്രധാന്യം കൊടുത്താണ് മധുരരാജയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആദ്യ ഭാഗം ടോമിച്ചന്‍ മുളകുപാടം ആയിരുന്നു നിര്‍മ്മിച്ചതെങ്കില്‍ രണ്ടാം ഭാഗം നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മിക്കുന്നത്. മമ്മൂക്കയുടെ കരിയറിലെ തന്നെ വലിയ ബഡ്ജറ്റ് ചിത്രമായിട്ടാണ് മധുരരാജ ഒരുങ്ങുന്നത്. മലയാളത്തില്‍ ചിത്രീകരിക്കുന്ന സിനിമ തമിഴ്,തെലുങ്ക് തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുണ്ട്. യുകെ സിനിമാസാണ് മധുരരാജ വിതരണത്തിനെത്തിക്കുന്നത്.

ചിത്രത്തില്‍ ലിച്ചിയും

ചിത്രത്തില്‍ ലിച്ചിയും

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രാജനും മമ്മൂക്കയുടെ മധുരരാജയില്‍ എത്തുന്നുണ്ട്. അന്ന തന്നെയായിരുന്നു ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നത്. ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായിട്ടാകും അന്ന എത്തുകയെന്നാണ് അറിയുന്നത്. ഇതിനു മുന്പ് ലാലേട്ടനൊപ്പവും അന്ന സിനിമ ചെയ്തിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലായിരുന്നു അന്ന നായികയായി എത്തിയിരുന്നത്.

ലിച്ചിയുടെ പോസ്റ്റ്

ലിച്ചിയുടെ പോസ്റ്റ്

താരനിര

താരനിര

അന്ന രാജനെ കൂടാതെ തമിഴ് താരം ജയ്, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സന്തോഷ് കീഴറ്റൂര്‍ തുടങ്ങിയവരും മധുര രാജയില്‍ എത്തുന്നുണ്ട്. പുലിമുരുകനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജഗപതി ബാബുവാണ് മധുരരാജയിലും വില്ലനായി എത്തുന്നത്.

റിലീസ്

റിലീസ്

അടുത്ത വര്‍ഷമായിരിക്കും മമ്മൂക്കയുടെ മധുരരാജ തിയ്യേറ്ററുകളിലെത്തുക. 2019 എപ്രിലില്‍ സിനിമ റിലീസിനെത്തുമെന്നാണ് അറിയുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സംഘടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മധുരരാജയില്‍ മമ്മൂക്കയുടെ പ്രകടനത്തില്‍ ഏറെ നിര്‍ണായകമാവുക പീറ്റര്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X