»   » സിനിമാക്കാരിയാണേലും വന്ന വഴി മറക്കരുതല്ലോ, നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി ലിച്ചിയും സ്‌നേഹയും

സിനിമാക്കാരിയാണേലും വന്ന വഴി മറക്കരുതല്ലോ, നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി ലിച്ചിയും സ്‌നേഹയും

By: Nihara
Subscribe to Filmibeat Malayalam

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തി വരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അങ്കമാലി ഡയറീസ് ഫെയിം ലിച്ചിയും സ്‌നേഹയും സമരപ്പന്തലിലെത്തി. ഭൂമിയിലെ മാലാഖമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിനിമാ മേഖലയിലെ നിരവധി പേര്‍ എത്തിയിരുന്നു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ ലിച്ചി സിനിമയിലെത്തുന്നതിന് മുന്‍പ് നഴ്‌സായിരുന്നു. മഴവില്‍ മനോരമയിലെ മിന്നും താരങ്ങളിലൊരാളായ മണ്ഡോദരിയോടൊപ്പമാണ് ലിച്ചി സമരപ്പന്തലിലെത്തിയത്. സമരപ്പന്തലില്‍ ഇരിക്കുന്ന ചിത്രം താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

വന്ന വഴി മറക്കരുതെന്ന് പറഞ്ഞ് നിരവധി പേര്‍ ലിച്ചിയുടെ പോസ്റ്റിന് താഴെ കമന്റുകള്‍ ഇട്ടിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ താരത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടക്കക്കാരിയെന്ന നിലയില്‍ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്.

Anna Rajan

രണ്ടാമത്തെ ചിത്രത്തില്‍ തന്നെ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യവും താരത്തെ തേടിയെത്തിയിട്ടുണ്ട്. മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒരുമിക്കുന്ന വെളിപാടിന്റെ പുസ്തകത്തില്‍ നായികയായെത്തുന്നത് ലിച്ചിയാണ്. രണ്ടാമത്തെ സിനിമയില്‍ തന്നെ സൂപ്പര്‍ സ്റ്റാറിന്റെ നായികയായി അഭിനയിക്കാനുള്ള ആവസരമാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. ചിത്രത്തിന്‍റെ അവസാന ഘട്ട ഷൂട്ടിങ്ങാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

English summary
Anna Rajan and Sneha visited in Nurses ,those who were on strike.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam