twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അണ്ണന്‍ തമ്പി 2008ലെ ആദ്യ ബ്ലോക്ക്‌ ബസ്‌റ്റര്‍

    By Staff
    |

    കഥ പറയുമ്പോളിനു ശേഷം ബോക്‌സ്‌ ഓഫീസിനെ ഇളക്കി മറിയ്‌ക്കുന്ന വിജയവുമായി അണ്ണന്‍ തമ്പി കുതിയ്‌ക്കുന്നു.

    റീലിസ്‌ കേന്ദ്രങ്ങളില്‍ നിന്നും തന്നെ നിര്‍മാതാവിന്‌ ലാഭം നേടിക്കൊടുത്ത ചിത്രമെന്നതിനു പുറമെ 2008ലെ ആദ്യ താര വിജയ ചിത്രമെന്ന പദവിയും അണ്ണന്‍ തമ്പിയ്‌ക്ക്‌ സ്വന്തമായിക്കഴിഞ്ഞു. മമ്മൂട്ടിയുടെ തന്നെ രൗദ്രവും പുതുമുഖ ചിത്രമായ സൈക്കിളുമെല്ലാം നിര്‍മാതാവിന്‌ നഷ്ടമുണ്ടാക്കിയില്ലെങ്കിലും ഒരു ബ്ലോക്ക്‌ ബസ്‌റ്റര്‍ ചിത്രമെന്ന പദവി നേടാന്‍ കഴിഞ്ഞിരുന്നില്ല.

    തിരക്കഥയുടെ അഭാവമാണ്‌ രൗദ്രത്തിന്‌ വിനയായതെങ്കില്‍ താരങ്ങളുടെ അഭാവവും നല്ല ഗാനങ്ങളില്ലാത്തതും സൈക്കിളിന്‌ സൂപ്പര്‍ വിജയം നേടുന്നതില്‍ നിന്നും പിറകോട്ടടിപ്പിച്ചത്‌.

    അതെ സമയം തിരക്കഥ ശക്തമല്ലാതിരുന്നിട്ടും കൂടുതല്‍ റീലിസ്‌ കേന്ദ്രങ്ങളിലൂടെ മിനിമം ഗ്യാരന്റി ഉറപ്പാക്കുകയെന്ന മരയ്‌ക്കാര്‍ ഫിലിംസിന്റെ വിപണന തന്ത്രമാണ് ഇവിടെ വിജയം കണ്ടിരിയ്ക്കുന്നത്.

    ചിത്രം 75 കേന്ദ്രങ്ങളില്‍ റിലീസ്‌ ചെയ്യുന്നതിനെതിരെ നഗരങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന തിയറ്ററുടമകള്‍ രംഗത്തെത്തിയിരുന്നു. ബി,സി കേന്ദ്രങ്ങളിലെ റിലീസ്‌ ചിത്രത്തിന്‌ ദോഷം വരുത്തുമെന്നായിരുന്നു ഇവരുടെ നിലപാട്‌.

    എന്നാല്‍ ചിത്രം 25 ാം ദിവസത്തിലേക്ക്‌ പ്രവേശിയ്‌ക്കുമ്പോള്‍ തിയറ്റര്‍ കണക്കുകള്‍ ഇവരുടെ നിലപാട്‌ തെറ്റായിരുന്നുവെന്ന്‌ ചൂണ്ടിക്കാണിയ്ക്കുന്നു.

    പരസ്യത്തിനുള്‍പ്പടെ 3.78 കോടി രൂപയായിരുന്നു അണ്ണന്‍ തമ്പിയുടെ നിര്‍മാണ ചിലവ്‌. ചിത്രം 25 ദിവസം പിന്നിടുമ്പോള്‍ 75 റിലീസ്‌ കേന്ദ്രങ്ങളില്‍ നിന്നു തന്നെ നിര്‍മാതാക്കള്‍ക്ക്‌ 4.22 കോടി ഷെയര്‍ ലഭിച്ചു കഴിഞ്ഞു. മൊത്തം ഗ്രോസ്‌ കളക്ഷന്‍ കണക്കാക്കുമ്പോഴിത്‌ പത്തു കോടിയോളം വരും.

    കൂടാതെ ഇന്ത്യയ്‌ക്കകത്തും വിദേശത്തുമായുള്ളഓവര്‍ സീസ് റൈറ്റിന് 45 ലക്ഷം, ടെലിവിഷന്‍ സംപ്രേക്ഷണവകാശം വിറ്റ വകയില്‍ 95 ലക്ഷം, തെലുങ്കിലെ റീമേക്കിനായി 35 ലക്ഷം തുടങ്ങിയ വകയില്‍ 5.97 കോടിയോളം രൂപ അണ്ണന്‍ തമ്പിയ്‌ക്ക്‌ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്‌. ഇതെല്ലാം കൂട്ടുമ്പോള്‍ 25 ദിവസം കൊണ്ടു തന്നെ 2.19 കോടിയോളം രൂപ മരയ്‌ക്കാര്‍ ഫിലിംസിന്‌ അണ്ണന്‍ തമ്പി നേടിക്കൊടുത്തു കഴിഞ്ഞു.

    അണ്ണന്‍ തമ്പിയുടെ വിജയം താരമെന്ന നിലയില്‍ മമ്മൂട്ടിയുടെ വിജയം കൂടിയാണ്‌. ശക്തമായ തിരക്കഥയുടെ അഭാവത്തിലും മമ്മൂട്ടിയുടെയും മറ്റു താരങ്ങളുടെയും പ്രകടനമാണ്‌ ചിത്രത്തെ സൂപ്പര്‍ വിജയത്തിലേക്ക് നയിച്ചത്.
    സൂപ്പര്‍ താരങ്ങളാണ്‌ മലയാള സിനിമയുടെ ശാപമെന്ന പഴമൊഴിയ്ക്കുള്ള മറുപടി കൂടിയാണ് മമ്മൂട്ടി ഈ വിജയത്തിലൂടെ നല്‌കുന്നത്‌.

    ബന്ധപ്പെട്ട വാര്‍ത്തകള്‍



    അണ്ണന്‍ തമ്പി: ചിത്രങ്ങള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X