അണ്ണന്‍ തമ്പിയുമായി ലാലിന്റെ പോര്
ഇത്തവണ വിഷുവിന് മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടുന്നത് ഹിറ്റ് മേക്കര്‍മാരായ സംവിധായകരുമായി ചേര്‍ന്നാണ്. വാശിയേറിയ താരയുദ്ധമായിരിക്കും 2008ലെ വിഷുക്കാലത്തെ പ്രധാന ചലച്ചിത്ര വിശേഷം.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം വിഷുവിനാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ വിഷുച്ചിത്രം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന അണ്ണന്‍ തമ്പിയാണ്.
രസതന്ത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഈ വര്‍ഷം വിഷുവിനു തിയേറ്ററുകളിലെത്തും. രസതന്ത്രം, വിനോദയാത്ര എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രസതന്ത്രത്തിനും വിനോദയാത്രക്കും തിരക്കഥയെഴുതിയ സത്യന്‍ തന്നെയാണ് ഈ ചിത്രത്തിനു തിരക്കഥ രചിക്കുന്നത്. മീരാ ജാസ്മിനാണ് നായിക.
രാജമാണിക്യം, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങള്ക്കു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന അണ്ണന്‍ തമ്പിയില്‍ മമ്മൂട്ടി ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. തൊമ്മനും മക്കളും, ഛോട്ടാ മുംബൈ തുടങ്ങിയ ഹിറ്റുകള്‍ക്ക് തിരക്കഥയെഴുതിയ ബെന്നി പി. നായരമ്പലമാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.


Click it and Unblock the Notifications