അണ്ണന്‍ ദാദ, തമ്പി നടന്‍
രാജമാണിക്യത്തിനു ശേഷം മമ്മൂട്ടിയും അന്‍വര്‍ റഷീദും ഒന്നിക്കുന്ന ചിത്രമാണ് അണ്ണന്‍ തമ്പി. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു രാജമാണിക്യം. രാജമാണിക്യത്തിലൂടെ അരങ്ങേറിയ അന്‍വര്‍ റഷീദ് തന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിക്കു നല്‍കിയിരിക്കുന്നത് ഇരട്ടവേഷമാണ്.
ഇരട്ടകളായ അപ്പു, അച്ചു എന്നീ കഥാപാത്രങ്ങളെയാണ് അണ്ണന്‍ തമ്പിയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. തൊണ്ണൂറ് സെക്കന്റിന്റെ മാത്രം വ്യത്യാസത്തിലാണ് ഇരുവരും ജനിച്ചത്. അപ്പു ഇപ്പോള്‍ പൊള്ളാച്ചിയിലെ ഒരു ദാദയാണ്. അച്ചു തന്റെ വീട്ടിനു പിന്നിലായി ഒരു നാടക ട്രൂപ്പ് നടത്തുന്നു. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുള്ളവരാണ് ഇരുവരും ഒരു ദിവസം അപ്പു അച്ചുവിനെ കാണാനെത്തുന്നു. അച്ചുവിനെ കൂട്ടിക്കൊണ്ടുപോകാനാണ് അപ്പുവിന്റെ വരവ്.
ദാദാ സാഹിബിനു ശേഷം മമ്മൂട്ടി ഇരട്ടവേഷം അവതരിപ്പിക്കുന്ന ചിത്രമാണ് അണ്ണന്‍ തമ്പി.
ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്- ലക്ഷ്മി റായിയും പ്രിയങ്കയും. മോഹന്‍ലാലിന്റെ റോക്ക് എന്‍ റോളിലൂടെ മലയാളത്തിലെത്തിയ ലക്ഷ്മിറായിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് റോക്ക് എന്‍ റോള്‍.
മമ്മൂട്ടിയുടെ തൊമ്മനും മക്കളും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് തിരക്കഥയെഴുതിയ ബെന്നി പി.നായരമ്പലമാണ് അണ്ണന്‍ തമ്പിയുടെ രചന നിര്‍വഹിക്കുന്നത്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ വിഷുച്ചിത്രമാണ് അണ്ണന്‍ തമ്പി. മരക്കാര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications