സമയം രഞ്‌ജിത്തിനും അന്‍വറിനും മമ്മൂട്ടിയ്‌ക്കും
നമ്മുടെ സിനിമാക്കാരില്‍ ഭൂരിഭാഗവും ജ്യോതിഷ വിശ്വാസികളാണെന്നതില്‍ യാതൊരു സംശയവുമില്ല. സിനിമയ്‌ക്കു പേരിടുന്നതു മുതല്‍ സിനിമ പുറത്തിറക്കുന്നതും എന്തിന് നായികയെ നിശ്ചയിക്കുന്നതില്‍ വരെ ഭാഗ്യം പരീക്ഷിയ്‌ക്കുന്നവരാണ് നമ്മുടെ പല സംവിധായകരും നിര്‍മ്മാതാക്കളും.
പലരും വലിയ തത്വ ചിന്തകളൊക്കെ പറയുമെങ്കിലും കാര്യം അടുത്തു വരുമ്പോള്‍ ശങ്കരന്‍ വീണ്ടും തെങ്ങിലെന്ന പോലെ ഇവര്‍ സമയത്തെയും ഭാഗ്യത്തെയുമൊക്കെ കൂട്ടു പിടിയ്‌ക്കും. കുറച്ചു കാലം മുന്പ് നമ്മുടെ സൂപ്പര്‍ സംവിധായകന് താന്‍ പുറത്തിറക്കുന്ന ചിത്രത്തിന്റെ ഭാവി അറിയണമെന്ന് തോന്നി.
പുതിയ ചിത്രത്തിന്റെ രാശി ജ്യോതിഷിയെക്കൊണ്ട് നോക്കിയ്ക്കുകയും ചെയ്തു കക്ഷി. ജ്യോതിഷിയുടെ കവടി നിരത്തലില്‍ സൂപ്പര്‍ സംവിധായകന്‍ ചിത്രം സംവിധാനം ചെയ്യുകയാണെങ്കില്‍ സിനിമ എട്ടു നിലയില്‍ പൊട്ടുമെന്നങ്ങു പ്രവചിച്ചു.
പിന്നെ സൂപ്പര്‍ ഒന്നും നോക്കിയില്ല. കൂടെയുണ്ടായിരുന്ന പയ്യനെ മുന്‍ നിര്‍ത്തി പടം പുറത്തിറക്കി. എന്നാല്‍ ചിത്രം മലയാളത്തിലെഏറ്റവും വലിയ ഹിറ്റ് ചിത്രമെന്ന പദവി നേടിക്കൊണ്ടാണ് തിയറ്റര്‍ വിട്ടത്.
ചിത്രമേതെന്നും സംവിധായകന്‍ ആരാണെന്നും മനസിലായില്ലേ. രാജമാണിക്യം എന്ന ചിത്രത്തിന്റെ പിറവി അങ്ങനെയായിരുന്നു. ഒരു സൂപ്പര്‍ സംവിധായകന്റെ പിറവിയ്‌ക്കും, നര്‍മ്മം തനിയ്‌ക്ക് വഴങ്ങില്ലെന്ന പേരു ദോഷം മാറ്റാന്‍ സൂപ്പര്‍ താരം മമ്മൂട്ടിയെ സഹായിച്ച ചിത്രമായിരുന്നു രാജമാണിക്യം.
അങ്ങനെ സമയവും ജ്യോതിഷവും സൂപ്പര്‍ സംവിധായകനായിരുന്ന രഞ്ജിത്തിന് എതിരായപ്പോള്‍ മമ്മൂട്ടിയ്‌ക്കും അന്‍വറിനുംഅനുകൂലമായി മാറുകയായിരുന്നു. ചരിത്രം സൃഷ്ടിച്ച ഈ കൂട്ടുക്കെട്ട് ഇപ്പോള്‍ വീണ്ടും ഒന്നിയ്‌ക്കുകയാണ് അതും ഡബിള്‍ ഇംപാക്ടില്‍....
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications