മമ്മൂട്ടി ഡബിള്‍ ഇംപാക്ടില്‍

By Staff

രാജമാണിക്യത്തില്‍ പ്രേക്ഷകരെ ഏറ്റവുമധികം ആകര്‍ഷിച്ചത്‌‌ ചിത്രത്തില്‍ മമ്മൂട്ടിയുടെ തെക്കന്‍ തിരുവിതാംകൂര്‍ ശൈലിയിലുള്ള ഭാഷ തന്നെയായിരുന്നു. സിനിമാ ടിവി രംഗത്ത്‌ പുതിയൊരു തരംഗത്തിനും താരോദയങ്ങള്‍ക്കും ആ ചിത്രം വഴി തെളിച്ചു.

സുരാജ്‌ വെഞ്ഞാറമ്മൂട്‌ എന്ന താരത്തിന്റെ വരവ്‌ തന്നെ തിരുവിതാംകൂര്‍ ഭാഷയ്‌ക്കുണ്ടായ പ്രശസ്തി മുതലെടുത്തു കൊണ്ടായിരുന്നു.

എന്നാല്‍ രാജമാണിക്യം കൂട്ടുക്കെട്ട്‌ വീണ്ടുമൊന്നിയ്‌ക്കുന്ന അണ്ണന്‍ തമ്പിയില്‍ ലോകത്തെ ഒരു ഭാഷയും സംസാരിയ്‌ക്കാന്‍ പറ്റാത്തവരുടെ കഥയാണ്‌ അന്‍വര്‍ പറയുന്നത്‌. മമ്മൂട്ടിയുടെ ഊമ കഥാപാത്രമാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റെന്ന്‌ അന്‍വര്‍ പറയുന്നു.

ഇരട്ട വേഷങ്ങളുടെ എല്ലാ സാധ്യതകളും മുതലാക്കി അന്‍വര്‍ റഷീദ്‌ ഒരുക്കുന്ന ചിത്രമാണ്‌ അണ്ണന്‍ തന്പി. രക്ത ബന്ധത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന ചിത്രത്തില്‍ അസുര ഗണത്തിലും ദേവ ഗണത്തിലും ജനിച്ച സഹോദരന്‍മാരുടെ കഥയാണ്‌ മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്നത്‌. ജനിച്ചത്‌ ദേവാസുര ഗണത്തിലായതു കൊണ്ട്‌ തന്നെ ഈ സഹോദന്‍മാര്‍ തമ്മിലുള്ള പോരാണ്‌ ചിത്രത്തിന്റെ കഥാതന്തു.

പൊള്ളാച്ചിയുടെ ഗ്രാമീണ സൗന്ദര്യം പരമാവധി ചൂഷണം ചെയ്ത് നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികമാരായി ഗോപികയും റോക്ക് അന്‍ഡ് റോളിലൂടെ മലയാളത്തിലെത്തിയ ലക്ഷ്മി റായിയുമാണ്.

മമ്മൂട്ടിയുടെ കോമഡി തരംഗത്തിന് തുടക്കമിട്ട തൊമ്മനും മക്കളും എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ബെന്നി പി നായരന്പലം തന്നെയാണ് അണ്ണനും തന്പിയ്ക്കം വേണ്ടിയും തൂലിക ചലിപ്പിയ്ക്കുന്നത്. പോത്തന്‍ വാവയ്ക്കു ശേഷമാണ് മമ്മൂട്ടിയോടൊപ്പം ബെന്നി വീണ്ടുമൊന്നിയ്ക്കുന്നത്.

യുവ താരങ്ങള്‍ക്ക്‌ പോലും അസൂയ ജനിപ്പിയ്‌ക്കുന്ന കരിയറുമായി കാലത്തിനൊപ്പം മുന്നേറുന്ന മമ്മൂട്ടിയുടെ മറ്റൊരു ഹിറ്റ്‌ കഥാപാത്രങ്ങളായി അണ്ണനും തമ്പിയും മാറുമെന്നാണ്‌ അന്‍വറിന്റെ വിശ്വാസം

മുന്‍ പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X