അണ്ണന്‍ തമ്പിയുടെ റീലിസ് മാറ്റി വച്ചു
വിഷു ദിനത്തില്‍ തിയറ്ററുകളിലെത്താനിരുന്ന മമ്മൂട്ടി-അന്‍വര്‍ റഷീദ് ടീം ഒരുക്കുന്ന അണ്ണന്‍ തമ്പിയുടെ റീലിസിംഗ് മാറ്റി വെച്ചു.
മമ്മൂട്ടി ഇരട്ട വേഷത്തിലെത്തുന്ന ചിത്രം ഏപ്രില്‍ 17ന് മാത്രമേ ഇനി പ്രദര്‍ശനത്തിനെത്തുകയുള്ളൂ. സിനിമയുടെ ലാബ് ജോലികള്‍ ബാക്കിയുള്ളതു കൊണ്ടാണ് ചിത്രത്തിന്റെ റീലിസ് വൈകിയിരിക്കുന്നത്.
വെള്ളിയാഴ്‌ച സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിയ്‌ക്കുന്നത്. റീലിസിംഗ് മാറ്റിയത് മമ്മൂട്ടിയുടെ ആരാധക വൃന്ദത്തെ നിരാശയിലാഴ്‌ത്തിയിട്ടുണ്ട്.
മമ്മൂട്ടി ഇരട്ട വേഷത്തിലെത്തുന്നതിനാല്‍ ചിത്രത്തില്‍ കൂടുതല്‍ ഗ്രാഫിക്‌സ് ഉപയോഗിക്കേണ്ടതായി വന്നിരുന്നു. ഇതാണ് ചിത്രം വൈകാന്‍ കാരണമെന്നാണ് സൂചന.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇതാദ്യമാണ് വിഷുദിനത്തില്‍ മമ്മൂട്ടിയുടെ സിനിമ പ്രദര്‍ശനത്തിനില്ലാതെ പോവുന്നത്.
ഇതിനു മുമ്പ് 2002ലായിരുന്നു മമ്മൂട്ടിക്ക് വിഷു സിനിമയില്ലാതിരുന്നത്. രണ്ടായിരങ്ങളുടെ ആദ്യവര്‍ഷങ്ങളില്‍ മമ്മൂട്ടിയുടേതായി രണ്ടോ മൂന്നോ സിനിമകള്‍ മാത്രമേ വര്‍ഷത്തില്‍ റിലീസ് ചെയ്യാറുണ്ടായിരുന്നുള്ളൂ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മോശപ്പെട്ട കാലങ്ങളിലൊന്നായിരുന്നു അത്.
എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയുടെ കരിയര്‍ഗ്രാഫ് പുതിയ ഉയരങ്ങളിലെത്തി നില്‍ക്കുന്ന സമയമാണ്. ഉത്സവ സീസണുകളില്‍ സിനിമകളെത്തിക്കുകയെന്നത് സൂപ്പര്‍ താരങ്ങള്‍ പ്രസ്റ്റീജിന്റെ പ്രശ്നമായാണ് കാണുന്നുവെന്നിരിക്കെയാണ് വിഷുദിനത്തില്‍ മമ്മൂട്ടി സിനിമ പ്രദര്‍ശനത്തിനെത്താതെ പോവുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications