അണ്ണന്‍ തമ്പി 50 പൂര്‍ത്തിയാക്കി
ഈ വര്‍ഷത്തെ ആദ്യത്തെ മെഗാഹിറ്റ് ചിത്രമായ അണ്ണന്‍ തമ്പി പ്രദര്‍ശനത്തിനെത്തി അമ്പതു ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഒട്ടേറെ പുതിയറെക്കൊര്‍ഡുകളാണ് ചിത്രം സൃഷ്ടിയ്‌ക്കുന്നത്.
75 തിയറ്ററുകളില്‍ അണ്ണന്‍ തമ്പി പ്രദര്‍ശനത്തിനെത്തുമ്പോള്‍ ചിത്രത്തിന്റെ ലോംഗ് റണ്ണിനെ ബാധിയ്‌ക്കുമെന്ന് പരക്കെ പ്രചരണണ്ടായിരുന്നു. എന്നാല്‍ അമ്പത് പിന്നിടുമ്പോള്‍ 35 തിയറ്ററുകളിലാണ് അണ്ണന്‍ തമ്പി പ്രദര്‍ശനം തുടരുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളായ രാജമാണിക്യത്തിന്റെയും ക്ലാസ്‌മേറ്റിന്റെയും കളക്ഷന്‍ റെക്കൊര്‍ഡുകള്‍ അണ്ണന്‍ തമ്പി തിരുത്തി കുറിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.
ചിത്രത്തിന്റെ വിജയം സംവിധായകന്‍ അന്‍വര്‍ റഷീദിന് ഹാട്രിക്ക് വിജയമെന്ന പദവിയും നേടിക്കൊടുത്തു. അന്‍വറിന്റെ ഇതിനു മുമ്പുള്ള രാജമാണിക്യവും ലാലിന്റെ ഛോട്ടാ മുബൈയും വന്‍ വിജയം നേടിയിരുന്നു.
രൗദ്രം, ബിഗ് ബി എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ നിര്‍മ്മിച്ച മരയ്‌ക്കാര്‍ ഫിലിംസിന് ഏറ്റവും ലാഭം നേടിക്കൊടുത്ത ചിത്രമെന്ന പദവിയും അണ്ണന്‍ തമ്പി സ്വന്തമാക്കി കഴിഞ്ഞു.


Click it and Unblock the Notifications