അണ്ണന്‍ തമ്പി തെലുങ്കില്‍ നിര്‍മ്മിയ്‌ക്കുന്നു

By Staff

കഥ പറയുമ്പോളിനു പിന്നാലെ മറ്റൊരു മമ്മൂട്ടി ചിത്രവും ഭാഷയുടെ അതിര്‍ വരമ്പുകള്‍ കടക്കുന്നു. മമ്മൂട്ടി-അന്‍വര്‍ കൂട്ടുക്കെട്ടിലൊരുക്കിയ അണ്ണന്‍ തമ്പിയാണ്‌ അതിര്‍ത്തി കടക്കുന്നത്.

മലയാളത്തില്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞ അണ്ണന്‍ തന്പി ഇനി തെലുങ്കിലാണ് തേരോട്ടം നടത്തുക.

ടോളിവുഡിലെ സൂപ്പര്‍ താരമായ ബാലകൃഷ്‌ണയാണ്‌ മമ്മൂട്ടി മലയാളത്തിലവതരിപ്പിച്ച ഇരട്ട സഹോദരന്‍മാര്‍ക്ക്‌ തെലുങ്കില്‍ ജീവന്‍ പകരുന്നത്.

മലയാളത്തില്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിയ്‌ക്കാനൊരുങ്ങുന്ന അണ്ണന്‍ തമ്പി തെലുങ്കിലും വന്‍ വിജയമാകുമെന്നാണ്‌ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

തെലുങ്കില്‍ റീമേക്ക്‌ അവകാശം വിറ്റ വകയില്‍ 35 ലക്ഷത്തോളം രൂപ അണ്ണന്‍ തന്പിയുടെ നിര്‍മാതാക്കളായ മരയ്‌ക്കാര്‍ ഫിലിംസിന്‌ ലഭിച്ചിരുന്നു.

മമ്മൂട്ടി-ശ്രീനിവാസന്‍ ചിത്രമായ കഥ പറയുമ്പോള്‍ തമിഴിലും തെലുങ്കിലു ഹിന്ദിയിലുമായി നിര്‍മാണം പുരോഗമിയ്‌ക്കുന്നതിനിടെയാണ്‌ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി അതിര്‍ത്തി കടക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X