»   » അഞ്ചു സംവിധായകര്‍ അഭിനയിക്കുന്ന അന്നയും റസൂലും

അഞ്ചു സംവിധായകര്‍ അഭിനയിക്കുന്ന അന്നയും റസൂലും

Posted By:
Subscribe to Filmibeat Malayalam

അഞ്ച് സംവിധായകര്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് ഫഹദ് ഫാസില്‍ നായകനാകുന്ന രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിന്റെ പ്രത്യേകത. സന്തോഷ് ഏച്ചിക്കാനം കഥയും തിരക്കഥയും എഴുതിയ ചിത്രത്തില്‍ രഞ്ജിത്ത്, ബാലചന്ദ്രന്‍, ആഷിക് അബു, ജോയ് മാത്യു, എം.ജി. ശശി എന്നിവരാണ് കാമറയ്ക്കു പിന്നില്‍ നിന്ന് മുമ്പിലേക്കു വരുന്നത്.

Annayum Rasoolum

മുസ്ലിം യുവാവും ക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയമാണ് അന്നയും റസൂലും. റസൂലായി ഫഹദ് ഫാസിലാണ്. റസൂലിന്റെ പിതാവിന്റെ വേഷമാണ് രഞ്ജിത്തിന്. ഉസ്മാന്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ച് പൊന്നാനിയില്‍ മൂന്നുമക്കളായി കഴിയുകയാണ്. റസൂലിന്റെ ചേട്ടന്റെ വേഷത്തിലാണ് ആഷിക് അബു. അമ്മാവന്റെ വേഷത്തില്‍ ബാലചന്ദ്രനും. ലത്തീന്‍ കത്തോലിക്ക യുവതിയായ അന്നയുടെ പിതാവായിട്ടാണ് എം.ജി. ശശി അഭിനയിക്കുന്നത്.

ബോളിവുഡ് താരം ആന്‍ഡ്രിയയാണ് അന്നയുടെ വേഷത്തില്‍. കാമറാമാന്‍ ആയിരുന്ന രാജീവ് രവിയുടെ ആദ്യചിത്രമാണിത്. രഞ്ജിത്ത് ആദ്യമായിട്ടല്ല കാമറയ്ക്കു മുമ്പില്‍ വരുന്നത്. ജയരാജ് സംവിധാനം ചെയ്ത ഗുല്‍മോഹറില്‍ നായകനായിരുന്നു. രഞ്ജിത്തിന്റെ തന്നെ തിരക്കഥയില്‍ സംവിധായകന്റെ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബെസ്റ്റ് ആക്ടറില്‍ രഞ്ജിത്ത് എന്ന സംവിധായകനായിട്ടും വേഷമിട്ടു. അടുത്തിടെ തിയറ്ററിലെത്തിയ തീവ്രത്തില്‍ സംവിധായകനായിട്ടു തന്നെ ആഷിഖ് അബു അഭിനയിച്ചിരുന്നു. ഇതില്‍ മുഴുനീള കഥാപാത്രമാണ് ആഷിഖിന്റെത്.

ബാലചന്ദ്രന്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ തിയറ്ററിലെത്തിയ ട്രിവാന്‍ഡ്രം ലോഡ്ജിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ നായകനായി എത്തിയ ആളാണ് ജോയ് മാത്യു. അദ്ദേഹം സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്രം ഇപ്പോള്‍ നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ചു. സിനിമയില്‍ വീണ്ടും സജീവമാകാന്‍ പോകുകയാണ് ജോയ്മാത്യു. എം.ജി.ശശി നടനായും സംവിധായകനായും അറിയപ്പെടുന്ന ആളാണ്. നന്ദനാരുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്രയും സംവിധായകര്‍ ഒന്നിച്ചഭിനയിക്കുന്നത് മലയാളത്തില്‍ ആദ്യമായിട്ടാണ്.

English summary
inematographer Rajeev Ravi is coming up with his debut movie Annayum Rasoolum’. Fahad Fazil is doing the male lead. Directors Ashiqu Abu, ranjith, balachandran, Joy Mathew, MG Sasi are handling important roles in this movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam